27.4 C
Saudi Arabia
Tuesday, February 24, 2026
spot_img

പെരിന്തൽമണ്ണ സ്വദേശി ദമ്മാമിൽ മരണപെട്ടു

ദമ്മാം: മലപ്പുറം പെരിന്തൽമണ്ണ കുന്നപ്പള്ളി സ്വദേശി വെട്ടിക്കാലി ഹമീദ് ദമ്മാമിൽ മരണപെട്ടു. ദമ്മാമിലെ പാരഡൈസ് ഹോട്ടലിൽ കുക്കായി ജോലി ചെയ്‌തു വരികയായിരുന്നു. ഇന്നലെ രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചെ നാലുമണിയോടെ മരണപ്പെടുകയായിരുന്നു. ഒരു വർഷം മുന്നെ ഫൈനൽ എക്‌സിറ്റ് അടിച്ചു നാട്ടിൽ പോവാൻ തെയ്യറായതായിരുന്നെങ്കിലും ഇവിടെ തുടരുകയായിരുന്നു.

മരണാനുബന്ധ നടപടിക്രമങ്ങൾ കെഎംസിസി ദമ്മാം വെൽഫെയർ ചെയർമാൻ ഹുസ്സൈൻ നിലമ്പൂരിൻറെ നേതൃത്വതിൽ പൂർത്തിയാക്കിവരുന്നുണ്ട്. നടപടിക്രമങ്ങൾക്ക് ശേഷം ജനാസ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് അദ്ദേഹം അറിയിച്ചു.

മാതാവ്: നഫീസ, ഭാര്യ: ഫാത്തിമ, മക്കൾ: ഫാത്തിമത് മുർഷിദ വികെ, അമീർ വികെ, ഫാത്തിമ നസ്രി വികെ, അൽ സാബിത്. `

Related Articles

- Advertisement -spot_img

Latest Articles