കാസറഗോഡ്: ബസ്‌സ്റ്റോപ്പിലേക്ക് ബസ് ഇടിച്ചു കയറി അഞ്ചുപേർ മരിച്ചു. കേരള കർണാടക അതിർത്തിയിലെ കാസറഗോഡ് തലപ്പാടിയിലാണ് അപകടമുണ്ടായത്.
നിയന്ത്രണം വിട്ടെത്തിയ കർണാടക ആർടിസി ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. നിർത്തിയിട്ടിരുന്ന ഒരു ഓട്ടോയിലും ബസ് ഇടിച്ചിരുന്നു. അമിത് വേഗതയിലെത്തിയ ബസ് ഓട്ടോയിൽ ഇടിച്ചതിന് ശേഷമാണ് ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചു കയറിയത്.
ഓട്ടോയിലുണ്ടായിരുന്ന ഡ്രൈവറും പത്ത് വയസുകാരിയായ കുട്ടിയും മരിച്ചു. ബസ് കാത്തിരിക്കുകയായിരുന്ന തലപ്പാടി സ്വദേശി ലക്ഷ്‌മി ഉൾപ്പടെ മൂന്ന് സ്ത്രീകളും മരണപ്പെട്ടതായി അറിയുന്നു.



