15 C
Saudi Arabia
Wednesday, February 4, 2026
spot_img

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ: രാഷ്ട്രീയ പാർട്ടികൾക്കുള്ള ചിഹ്നങ്ങൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള രാഷ്ട്രീയ പാർട്ടികൾക്ക് തിരഞ്ഞെടുപ്പ് ചിഹ്നങ്ങൾ പ്രഖ്യാപിച്ചു. അനുവദിച്ച ചിഹ്നങ്ങളുടെ അന്തിമ വിജ്ഞാപനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കി. വിവിധ ദേശീയ, സംസ്ഥാന പാർട്ടികൾക്ക് അനുവദിച്ച ചിഹ്നങ്ങളുടെ പുതുക്കിയ പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പ്രധാന ദേശീയ പാർട്ടികളുടെ ചിഹ്നങ്ങൾ :

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) (സി.പി.എം.): ചുറ്റിക, അരിവാൾ, നക്ഷത്രം, ഇന്ത്യൻ നാഷണൽ കോൺഗ്രസ്: കൈപ്പത്തി, ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി.): താമര, ബഹുജൻ സമാജ് പാർട്ടി (ബി.എസ്.പി.): ആന,  ആം ആദ്മി പാർട്ടി (എ.എ.പി.): ചൂല്, നാഷണൽ പീപ്പിൾസ് പാർട്ടി: പുസ്തകം

സംസ്ഥാന പാർട്ടികൾക്ക് അനുവദിച്ച ചിഹ്നങ്ങളിൽ ചിലത്:

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സി.പി.ഐ.): അരിവാളും കതിരും, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (ഐ.യു.എം.എൽ.): കോണി, കേരള കോൺഗ്രസ് (മാണി): രണ്ടില, കേരള കോൺഗ്രസ്: ഓട്ടോറിക്ഷ, ജനതാദൾ (സെക്കുലർ): തലയിൽ നെല്ലുമായി പോകുന്ന കർഷക സ്ത്രീ

ഇതുകൂടാതെ, മറ്റു സംസ്ഥാനങ്ങളിലെ 28 സംസ്ഥാന പാർട്ടികൾക്കും, കേരള നിയമസഭയിലോ തദ്ദേശ സ്ഥാപനങ്ങളിലോ അംഗങ്ങളുള്ള രജിസ്റ്റർ ചെയ്ത അംഗീകാരമില്ലാത്ത പാർട്ടികൾക്കും ചിഹ്നങ്ങൾ അനുവദിച്ചിട്ടുണ്ട്. സ്വതന്ത്ര സ്ഥാനാർത്ഥികൾക്കായി 78 ‘സ്വതന്ത്ര ചിഹ്നങ്ങളുടെ’ പട്ടികയും കമ്മീഷൻ പ്രസിദ്ധീകരിച്ചു. പാർട്ടികളുടെ ആവശ്യങ്ങളും പരാതികളും പരിഗണിച്ച ശേഷമാണ് ചിഹ്നങ്ങളുടെ അന്തിമ വിജ്ഞാപനം പുറത്തിറക്കിയത്.

Related Articles

- Advertisement -spot_img

Latest Articles