അഭിമാനപൂർവം നോൺ ഹലാൽ”; ലണ്ടനിൽ ഇന്ത്യന്‍ റസ്റ്റോറന്റിന് മുന്നിൽ ശക്തമായ പ്രതിഷേധം

ലണ്ടൻ: ഗസയിലെ അതിദാരുണമായ വംശഹത്യയെയും ദുരിതങ്ങളെയും പരിഹസിക്കുന്ന രീതിയിൽ സ്ഥാപിച്ച പരസ്യ ബോർഡിനെതിരെ ലണ്ടനിൽ വൻ പ്രതിഷേധം. പ്രമുഖ ഇന്ത്യന്‍ റസ്റ്റോറന്റിന് മുന്നിലാണ് പ്രതിഷേധക്കാർ തടിച്ചുകൂടിയത്.

സ്ഥാപനത്തിന് പുറത്ത് ‘അഭിമാനത്തോടെ നോണ്‍ ഹലാല്‍’ (Non-Halal with Pride) എന്ന് രേഖപ്പെടുത്തിയ ബോർഡ് സ്ഥാപിച്ചതാണ് വ്യാപക പ്രതിഷേധത്തിന് കാരണമായത്. പലസ്തീൻ ജനത നേരിടുന്ന ക്രൂരമായ വേട്ടയാടലുകളെയും കൂട്ടക്കൊലകളെയും നിസ്സാരവൽക്കരിക്കുന്നതും പരിഹസിക്കുന്നതുമാണ് ഈ നടപടിയെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.

വിഷയത്തിൽ പ്രതിഷേധമറിയിച്ച് നിരവധി പേരാണ് റസ്റ്റോറന്റിന് മുന്നിൽ അണിനിരന്നത്. ഗസയിലെ ജനങ്ങളുടെ ജീവത്യാഗത്തെയും മനുഷ്യത്വാവകാശ ലംഘനങ്ങളെയും അങ്ങേയറ്റം അപമാനിക്കുന്നതാണ് ഇത്തരം പരസ്യങ്ങളെന്നും ഇതിനെതിരെ കർശനമായ നടപടികൾ ഉണ്ടാകണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

Related Articles

- Advertisement -spot_img

Latest Articles