27.4 C
Saudi Arabia
Tuesday, February 24, 2026
spot_img

ന്യൂസ് ക്ലിക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബീര്‍ പുര്‍കായസ്ത ജയിലില്‍ മോചിതനായി

ന്യൂഡല്‍ഹി: ന്യൂസ് ക്ലിക് എഡിറ്റര്‍ ഇന്‍ ചീഫും സ്ഥാപകനുമായ പ്രബീര്‍ പുര്‍കായസ്ത ജയിലില്‍ മോചിതനായി. ഏഴര മാസമായി ജയിലില്‍ കഴിയുകയായിരുന്നു പ്രബീര്‍ പുര്‍കായസ്ത. യു എ പി എ ചുമത്തിയുള്ള അറസ്റ്റും റിമാന്‍ഡും നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രബീര്‍ പുര്‍കായസ്തക്ക് സുപ്രീംകോടതി ജാമ്യം നല്‍കിയത്. ബി ജെ പിക്കും സംഘ്പരിവാറിനുമെതിരെ സംസാരിച്ചതിനാണ് പ്രബീര്‍ പുരകായസ്തയ്ക്കും ന്യൂസ് ക്ലിക്കിനുമെതിരെ കേസെടുത്ത് ജയിലിലടച്ചത്. ചൈനീസ് ഫണ്ട് കൈപറ്റിയെന്ന് പറഞ്ഞാണ് മാധ്യമസ്ഥാപനമായ ന്യൂസ് ക്ളിക്കില്‍ റെയിഡ് നടത്തി എഡിറ്ററെയും സി ഇ ഒ അമിത് ചക്രവര്‍ത്തിയേയും ഡല്‍ഹി പോലീസ്അറസ്റ്റു ചെയ്തത്.

ജയില്‍ മോചിതനായ പ്രബീറിനെ സുഹൃത്തുക്കള്‍ മുദ്രാവാക്യം വിളികളോടെ സ്വീകരിച്ചു. സത്യം ജയിക്കുമെന്നും പോരാട്ടം തുടരുമെന്നും പ്രബീര്‍ പുരകായസ്ത പറഞ്ഞു. സാങ്കേതിക വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ജസ്റ്റിസ് ബി ആര്‍ ഗവായ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് വിധിച്ചിരുന്നു. പ്രബീറിനോ അഭിഭാഷകനോ റിമാന്‍ഡ് ഉത്തരവ് പുറപ്പെടുവിക്കും മുമ്പ് റിമാന്‍ഡ് അപേക്ഷയുടെ പകര്‍പ്പ് നല്‍കിയിരുന്നില്ല. സ്വാഭാവിക നീതിയുടെ നിഷേധമാണിത്. അറസ്റ്റ് നടപടികളിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് ് കോടതി ജാമ്യം നല്‍കിയത്്

 

Related Articles

- Advertisement -spot_img

Latest Articles