ഇറാൻ യുദ്ധത്തിൽ ട്രംപിന് തന്ത്രങ്ങളോ അച്ചടക്കമോ ഇല്ല; രൂക്ഷ വിമർശനവുമായി യു.എസ് സെനറ്റ് ന്യൂനപക്ഷ നേതാവ് ചക്ക് ഷൂമർ

വാഷിംഗ്ടൺ: ഇറാന് എതിരെയുള്ള യുദ്ധത്തിൽ കൃത്യമായ തന്ത്രങ്ങളോ അച്ചടക്കമോ ഇല്ലാതെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അമേരിക്കൻ സൈനികരെ അപകടത്തിലാക്കുകയാണെന്നും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് വഴിവെക്കുകയാണെന്നും ആരോപിച്ചു യു.എസ് സെനറ്റ് ന്യൂനപക്ഷ നേതാവ് ചക്ക് ഷൂമർ. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് ഷൂമർ ട്രംപിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചത്. “ഡൊണാൾഡ് ട്രംപ് നമ്മളെ ഒരു നിയമവിരുദ്ധ യുദ്ധത്തിലേക്ക് തള്ളിവിട്ടു, ആ നിയമവിരുദ്ധ യുദ്ധത്തിൽ അദ്ദേഹം പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്, അതിൽ നിന്ന് പുറത്തുകടക്കാൻ ഇനിയൊര വഴിയുമില്ല,” എന്ന് ഷൂമർ എക്സിൽ കുറിച്ചു.

ട്രംപിന് വ്യക്തമായ തന്ത്രമോ അച്ചടക്കമോ ഗൗരവമായി ചർച്ചകൾ നടത്താനുള്ള കഴിവോ ഇല്ലാത്തത് അമേരിക്കൻ സേനയെ അപകടത്തിലാക്കുകയും സാധാരണക്കാരായ ജനങ്ങൾക്ക് സാധനവില കുത്തനെ കൂട്ടുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ട്രംപിന്റെ നേതൃത്വം പൂർണ്ണമായും പരാജയമാണെന്നും, ഈ യുദ്ധം അടിയന്തിരമായി അവസാനിപ്പിച്ച് അതിലൂടെയുണ്ടായ നഷ്ടങ്ങൾ പരിഹരിക്കാൻ നടപടികൾ ആരംഭിക്കണമെന്നും ഷൂമർ കൂട്ടിച്ചേർത്തു.

 

Related Articles

- Advertisement -spot_img

Latest Articles