അരുതായ്‌മകൾക്കെതിരെ അക്ഷരങ്ങൾ കൊണ്ട് പ്രതിരോധം തീർക്കുക – ഐസിഎഫ്

റിയാദ്: ലോകത്തെ മുഴുവൻ വിപ്ലവങ്ങളും സാധ്യമായത് തൂലികയിലൂടെയാണെന്നും വർത്തമാന കാലത്തെ അരുതായ്‌മകൾക്കെതിരെ അക്ഷരങ്ങൾ കൊണ്ട് പ്രതിരോധം തീർക്കണമെന്നും ഐസിഎഫ് നാഷണൽ സംഘടനാ സെക്രട്ടറി ബഷീർ മാസ്റ്റർ പറവൂർ ആവശ്യപ്പെട്ടു. അക്ഷരമാണ് പ്രതിരോധം എന്ന ശീർഷകത്തിൽ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്) റിയാദ് റീജിയൺ കമ്മിറ്റി സംഘടിപ്പിച്ച ലീഡേഴ്‌സ് മീറ്റിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പ്രസിദ്ധീകരണ രംഗത്ത് വിജയകരമായി പന്ത്രണ്ട് വർഷം പൂർത്തിയാക്കിയ പ്രവാസി വായന വിദേശത്ത് നിന്നും അച്ചടിക്കുന്ന ഏക പ്രവാസി മാസികയാണ്. ആനുകാലികം, സാമൂഹികം, സംസ്‌കാരികം ആത്മീയം തുടങ്ങി പ്രവാസ ജീവിതവുമായി ബന്ധപ്പെട്ട മുഴുവൻ വിഷയങ്ങളും ഉൾകൊള്ളുന്ന ഉള്ളടക്കങ്ങളോടെയാണ് മാസിക പുറത്തിറങ്ങുന്നത്. പൊതു സമൂഹത്തെ വായനയുടെ ഭാഗമാക്കി അക്ഷര വിപ്ലത്തിൽ എല്ലാവരും പങ്കാളികളാവണമെന്ന് ബഷീർ മാസ്റ്റർ ആവശ്യപ്പെട്ടു.

ബത്ഹ ഡി പാലസിൽ നടന്ന ലീഡേഴ്‌സ് മീറ്റിൽ അബ്ദുറഹ്മാൻ സഖാഫി ബദിയ അധ്യക്ഷനായിരുന്നു ഹസൈനാർ ഹാറൂനിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച സംഗമം ഐസിഎഫ് ദാഇ ഷാഹിദ് അഹ്‌സനി ഉത്ഘാടനം ചെയ്യ്തു. റീജിയൺ അഡ്‌മിൻ സെക്രട്ടറി അബ്ദുൽ ലത്തീഫ് മാനിപുരം പോർട്ടൽ പരിചയപ്പെടുത്തി. പബ്‌ളിക്കേഷൻ സെക്രട്ടറി അബ്ദുൽ ജബ്ബാർ കുനിയിൽ, സോഷ്യൽ സർവീസ് ഡെപ്യൂട്ടി പ്രസിഡൻറ് ബഷീർ മിസ്ബാഹി, റസാഖ് വയൽക്കര തുടങ്ങിയവർ പ്രസംഗിച്ചു

 

Related Articles

- Advertisement -spot_img

Latest Articles