ശാസ്ത്രകൗതുകങ്ങൾ നിറച്ച് ആർ.എസ്.സി ‘നോട്ടെക് 3.0’

ജിദ്ദ: ശാസ്ത്ര സാങ്കേതിക രംഗത്തെ നൂതന മാറ്റങ്ങളും അറിവുകളും പകർന്നുനൽകി രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) സംഘടിപ്പിക്കുന്ന ‘നോട്ടെക് 3.0’ (KnowTech) എക്‌സ്‌പോയ്ക്ക് ജിദ്ദയിൽ നടന്നു. അൽ മവാരിദ് ഇന്റർനാഷണൽ സ്കൂളിൽ നടക്കുന്ന സാങ്കേതിക മേള അൽ മവാരിദ്‌ സ്കൂൾ പ്രിൻസിപ്പൽ അബ്ദുറഷീദ് ഉദ്ഘാടനം ചെയ്‌തു.

സമൂഹത്തെ ആനുകാലിക സാങ്കേതിക മാറ്റങ്ങൾക്കൊപ്പം സഞ്ചരിക്കാൻ സഹായിക്കുന്നതാണ് നോട്ടെക് എന്നും, ശാസ്ത്ര ലോകത്തെ പുതിയ ചിന്തകളിലേക്കുള്ള വാതായനങ്ങൾ യുവതലമുറക്ക് മുന്നിൽ തുറന്നിടാൻ ഈ മേളയ്ക്ക് സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സയ്യിദ്‌ സൈനുൽ ആബിദീൻ തങ്ങൾ, യഹിയ ഖലീൽ നൂറാനി,വിവിധ സ്‌കൂൾ പ്രിൻസിപ്പൾമാർ സന്നിഹിതരായിരുന്നു.

സൈൻ ഇൻ സെഷൻ ആർ എസ്‌ സി ഗ്ലോബൽ വിസ്ഡം സെക്രട്ടറി ഫസീൻ അഹമ്മദ്‌ നേതൃത്വം നൽകി. ലെജൻഡറി ടോക്ക്, ഐ-ടോക്ക്, സയന്റിഫിക് എക്സ്പോ, ടെക് എക്സ്പോ, ടെക്‌നോവ, നെക്സ്റ്റർ, ഡി.ഐ.വൈ (DIY) ലാബ്, മേക്കേഴ്സ് മാർക്കറ്റ് തുടങ്ങി വൈവിധ്യമാർന്ന പവലിയനുകളിലായി നിരവധി പരിപാടികളാണ് എക്സ്പോയിൽ നടന്നത്.

 

 

Related Articles

- Advertisement -spot_img

Latest Articles