16.4 C
Saudi Arabia
Friday, March 27, 2026
spot_img

വൈഷ്‌ണക്ക് മത്സരിക്കാം; വോട്ടുവെട്ടിയത് തെരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കി

തിരുവനന്തപുരം: കോർപറേഷനിലെ മുട്ടട വാർഡിലെ യു.ഡി.എഫ്. സ്ഥാനാർഥി വൈഷ്‌ണ സുരേഷിന്‍റെ പേര് വോട്ടർപട്ടികയിൽനിന്ന് നീക്കിയ നടപടി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കി. ഇതോടെ വൈഷ്‌ണക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തടസ്സമില്ലാതായി. കോടതി നിർദേശപ്രകാരം തെരഞ്ഞടുപ്പ് കമ്മീഷൻ ആസ്ഥാനത്ത് ചൊവ്വാഴ്ച നടന്ന ഹിയറിങ്ങിലാണ് തീരുമാനം. വൈഷ്‌ണയുടെ പേര് വോട്ടർപട്ടികയിൽ നിന്ന് വെട്ടിമാറ്റാനിടയാക്കിയ സാഹചര്യം വിശദീകരിക്കാൻ കോർപറേഷൻ സെക്രട്ടറിക്ക് വ്യക്തമായി കഴിഞ്ഞില്ലെന്ന് കമ്മീഷൻ വിലയിരുത്തി.

സി.പി.എം. പ്രവർത്തകനായ ധനേഷ് കുമാറിന്റെ പരാതിയിലായിരുന്നു നേരത്തെ സ്ഥാനാർഥിയുടെ പേര് വെട്ടിയത്. വോട്ടർ പട്ടികയിൽ വൈഷ്‌ണ സുരേഷിന്‍റെ പേരിനൊപ്പമുണ്ടായിരുന്നത് തെറ്റായ വീട്ടുനമ്പറാണെന്ന് ധനേഷ് കുമാർ ആരോപിച്ചിരുന്നു. എന്നാൽ, പരാതിക്കാരന്റെ തന്നെ വീട്ടുനമ്പറിൽ 28 പേർ വോട്ടർപട്ടികയിൽ ഉണ്ടെന്ന് കമ്മീഷൻ കണ്ടെത്തി. സ്വന്തം വീട്ടുനമ്പറിലെ തെറ്റ് തിരുത്തേണ്ടത് കോർപറേഷനാണെന്നായിരുന്നു ധനേഷിന്‍റെ മറുപടി. നിയമത്തിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനിലും ഉറച്ച വിശ്വാസമുണ്ടെന്ന് ഹിയറിങ്ങിന് ശേഷം വൈഷ്‌ണ പ്രതികരിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles