ഉംറ നിർവഹിക്കാനെത്തിയ തമിഴ്‌നാട് സ്വദേശി മദീനയിൽ മരണപെട്ടു.

മദീന: ഉംറ നിർവഹിക്കാനെത്തിയ തമിഴ്‌നാട് സ്വദേശി മദീനയിൽ മരണപെട്ടു. തമിഴ്‌നാട് മധവരം വലജാബാദ് സ്വദേശി സയ്യിദ് മൂസ ജാനി ബാഷ (87 വയസ്സ് ) മദീനയിൽ മരണപെട്ടു. ഉംറ നിർവഹിച്ച ശേഷം സിയാറത്തിന് വേണ്ടി മദീനയിൽ വന്നതായിരുന്നു. താമസസ്ഥലത്തുവെച്ച് ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മദീന അൽ സലാമ ആശുപത്രിയിൽ വെച്ചായിരുന്നു മരണപ്പെട്ടത്.

മദീന കെസിഎഫ് പ്രതിനിധി റസാഖ് ഉള്ളാളിന്റെ നേതൃത്വത്തിൽ നിയമ നടപടികൾ പൂർത്തിയാക്കി. ഐസിഎഫ് വെൽഫെയർ സെക്രട്ടറി മുസ്‌തഫ ചെങ്ങാണി, ബിഷർ പാപ്പിനിശേരി എന്നിവരുടെ നേതൃത്വത്തിൽ ജനാസ ഖബറടക്കി.

പിതാവ്: സയ്യിദ് മൂസ, മാതാവ്: സിറാജുന്നീസ, ഭാര്യ: മുംതാസ് ബീഗം

Related Articles

- Advertisement -spot_img

Latest Articles