കാസർകോട് സബ് ജയിലിൽ റിമാൻഡ് പ്രതി മരിച്ചു; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

കാസർകോട്: കാസർകോട് സബ് ജയിലിൽ റിമാൻഡ് കാലാവധിയിലായിരുന്ന പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ദേളി കുന്നുപാറ സ്വദേശിയായ മുബഷീർ ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് മുബഷീറിനെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചതായി അധികൃതർ അറിയിച്ചു.

മുബഷീറിൻ്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിട്ടുണ്ട്. മരണം സംബന്ധിച്ച് പോലീസ് തുടർ നടപടികൾ സ്വീകരിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ലഭിക്കൂ.

ജയിലിൽ റിമാൻഡ് പ്രതി മരിച്ച സംഭവത്തിൽ ഉയർന്ന സംശയങ്ങൾ പോലീസ് വിശദമായി അന്വേഷിക്കും

 

Related Articles

- Advertisement -spot_img

Latest Articles