15.6 C
Saudi Arabia
Thursday, March 26, 2026
spot_img

സർക്കാർ ഹോസ്റ്റൽ ശുചിമുറിയിൽ പത്താംക്ലാസ് വിദ്യാർത്ഥിനി പ്രസവിച്ചു; 23-കാരൻ അറസ്റ്റിൽ

കൊപ്പൽ: കർണാടകയിലെ കൊപ്പലിലുള്ള ശ്രീ ഡി ദേവരാജ് പ്രീ മെട്രിക് ഗേൾസ് ഹോസ്റ്റലിലെ ശുചിമുറിയിൽ പത്താംക്ലാസ് വിദ്യാർത്ഥിനി ആൺകുഞ്ഞിന് ജന്മം നൽകി. ബുധനാഴ്ച രാവിലെ 5.30-ഓടെയാണ് 16 വയസ്സുള്ള വിദ്യാർത്ഥിനി പ്രസവിച്ചത്. സംഭവത്തിൽ, വിവാഹ വാഗ്ദാനം നൽകി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച 23-കാരനായ ഹനുമഗൗഡയെ പോക്സോ വകുപ്പുകൾ പ്രകാരം പോലീസ് അറസ്റ്റ് ചെയ്തു.

കൂടാതെ, ഹോസ്റ്റലിൽ പതിവായി നടത്തിവരുന്ന ആരോഗ്യ പരിശോധനകളിൽ പോലും വിദ്യാർത്ഥിനി ഗർഭിണിയായിരുന്നത് കണ്ടെത്താൻ കഴിയാത്ത ഗുരുതരമായ കൃത്യവിലോപം ചൂണ്ടിക്കാട്ടി ഹോസ്റ്റൽ ജീവനക്കാർ, അധ്യാപകർ, ഡോക്ടർമാർ എന്നിവരുൾപ്പെടെ ആറ് പേർക്കെതിരെയും ജില്ലാ ശിശു സംരക്ഷണ ഓഫീസർ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിലവിൽ വിദ്യാർത്ഥിനിക്കും നവജാത ശിശുവിനും ചികിത്സ നൽകിവരുന്നു.

 

 

Related Articles

- Advertisement -spot_img

Latest Articles