കോഴിക്കോട്: കൊയിലാണ്ടി നിയോജക മണ്ഡലം എം.എൽ.എ.യും സി.പി.എം. നേതാവുമായ കാനത്തിൽ ജമീല (59) അന്തരിച്ചു. അർബുദം ബാധിച്ചതിനെ തുടർന്ന് കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയായിരുന്നു അന്ത്യം.
2021 മേയിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചാണ് കാനത്തിൽ ജമീല കൊയിലാണ്ടിയെ പ്രതിനിധീകരിച്ചത്. എം.എൽ.എ. എന്ന നിലയിൽ പ്രവർത്തിക്കുന്നതിനു മുൻപ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിലും അവർ പ്രവർത്തിച്ചിട്ടുണ്ട്



