26.2 C
Saudi Arabia
Tuesday, March 24, 2026
spot_img

റിയാദ് വിമാനത്താവളത്തിൽ ടെർമിനലുകൾ ആഭ്യന്തര-അന്താരാഷ്ട്ര സർവീസുകൾക്കായി പുനഃക്രമീകരിക്കുന്നു

റിയാദ്: റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തന്ത്രപരമായ പരിവർത്തന പദ്ധതി നടപ്പാക്കാൻ തയ്യാറെടുക്കുന്നു. 40 വർഷം മുമ്പ് തുറന്നതിന് ശേഷം ആദ്യമായാണ് ഇത്രയും വലിയ മാറ്റങ്ങൾ വരുത്തുന്നത്. സൗദി തലസ്ഥാനത്തിന്റെ അതിവേഗ വികസനത്തിന് അനുസൃതമായി, ഈ പദ്ധതി അടുത്ത വർഷം ആദ്യ പാദത്തിൽ ആരംഭിക്കാനാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.

ഈ പരിവർത്തനത്തിലൂടെ, ആദ്യമായി വിമാനത്താവളത്തിലെ അഞ്ച് ടെർമിനലുകൾ ആഭ്യന്തര, അന്തർദേശീയ വിമാന സർവീസുകൾക്കായി പുനഃക്രമീകരിക്കും. ടെർമിനലുകൾ 1-ഉം 2-ഉം സൗദി വിമാനക്കമ്പനികളുടെ ആഭ്യന്തര സർവീസുകൾക്കും, 3-ഉം 4-ഉം സൗദി വിമാനക്കമ്പനികളുടെ അന്താരാഷ്ട്ര സർവീസുകൾക്കും, ടെർമിനൽ 5 ഇന്ത്യ ഉൾപ്പെടെയുള്ള വിദേശ വിമാനക്കമ്പനികളുടെ അന്താരാഷ്ട്ര സർവീസുകൾക്കുമായി നീക്കിവെക്കും

യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമാക്കാനും ടെർമിനലുകൾക്കിടയിലെ യാത്രാസമയം കുറയ്ക്കാനും വേണ്ടിയാണ് പുതിയ സംവിധാനം.

 

 

Related Articles

- Advertisement -spot_img

Latest Articles