തിരുവനന്തപുരം: ബംഗളൂരു സ്വദേശിനിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ പാലക്കാട് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിന് ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചു. കേസിൽ ഏഴാം അഡീഷനൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി.
രാഹുലിനെതിരെ പോലീസ് കൂടുതൽ വകുപ്പുകൾ ചുമത്തിയ സാഹചര്യത്തിലായിരുന്നു എം.എൽ.എ. മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചത്. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരായി ഒപ്പിടണമെന്നും അന്വേഷണത്തോട് പൂർണമായി സഹകരിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. നേരത്തെ, വിധി വരുന്നത് വരെ രാഹുലിനെതിരെ കടുത്ത നടപടികൾ സ്വീകരിക്കരുതെന്ന് കോടതി പോലീസിന് നിർദേശം നൽകിയിരുന്നു.
രാഹുലിന്റെ സംഘത്തിൽ നിന്ന് പ്രതികാര നടപടി ഉണ്ടാകുമെന്ന് ഭയന്നാണ് പരാതി നൽകാൻ വൈകിയതെന്ന് യുവതി മൊഴി നൽകിയിരുന്നു. അതേസമയം, ബലാത്സംഗ പരാതിയിൽ കേസെടുത്തിട്ട് 14 ദിവസമായിട്ടും രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിലാണ്



