വോട്ടെണ്ണൽ ശനിയാഴ്ച രാവിലെ എട്ട് മണിക്ക് തുടങ്ങും; ഫലം ഉച്ചയോടെ അറിയാം

തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് രണ്ട് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പിന്റെ എണ്ണൽ ഡിസംബർ 13, ശനിയാഴ്ച രാവിലെ എട്ട് മണിക്ക് ആരംഭിക്കും. സംസ്ഥാനത്തുടനീളമുള്ള വിവിധ കൗണ്ടിംഗ് സെന്ററുകളിൽ വെച്ചാണ് വോട്ടെണ്ണൽ നടക്കുക. ഡിസംബർ ഒൻപത്, 11 തീയതികളിലായി നടന്ന പോളിംഗിന്റെ ഫലം ഉച്ചയോടുകൂടി വ്യക്തമാകും.

വോട്ടെണ്ണലിന്റെ വിവരങ്ങൾ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ‘ട്രെൻഡ്’ സോഫ്റ്റ്‌വെയർ വഴി തത്സമയം അറിയാൻ സാധിക്കും. 941 ഗ്രാമപഞ്ചായത്തുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തുകൾ, 86 മുനിസിപ്പാലിറ്റികൾ, 6 കോർപ്പറേഷനുകൾ എന്നിവ ഉൾപ്പെടെ 1199 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടന്നത്.

 

Related Articles

- Advertisement -spot_img

Latest Articles