23.4 C
Saudi Arabia
Sunday, March 22, 2026
spot_img

സൈബർ അധിക്ഷേപ കേസ്: രാഹുൽ ഈശ്വറിന് ഉപാധികളോടെ ജാമ്യം

തിരുവനന്തപുരം: സൈബർ അധിക്ഷേപ കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന് 16 ദിവസത്തെ റിമാൻഡിന് ശേഷം തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. രാഹുൽ മാങ്കൂട്ടത്തിനെതിരെ ബലാത്സംഗ പരാതി നൽകിയ യുവതിയെ സൈബർ ലോകത്ത് അധിക്ഷേപിച്ച കേസിലാണ് രാഹുൽ ഈശ്വർ അറസ്റ്റിലായത്.

കേസിൽ കസ്റ്റഡി കാലാവധി നീട്ടി നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടെങ്കിലും കോടതി അത് തള്ളി. 16 ദിവസമായി റിമാൻഡിൽ കഴിയുന്ന പ്രതി ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് രാഹുൽ ഈശ്വറിൻ്റെ അഭിഭാഷകൻ വാദിച്ചു. തുടർന്ന് ജാമ്യാപേക്ഷയിൽ വാദം പൂർത്തിയാക്കിയ കോടതി ഉച്ചയ്ക്ക് ശേഷമാണ് വിധി പ്രസ്താവിച്ചത്. ഇതേ കേസിലെ മറ്റൊരു പ്രതിയായ സന്ദീപാ വാര്യരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കുന്നതാണ്.

 

Related Articles

- Advertisement -spot_img

Latest Articles