15.6 C
Saudi Arabia
Thursday, March 26, 2026
spot_img

രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ; കാലിക്കറ്റ് സർവകലാശാലയിൽ ചടങ്ങ് റദ്ദാക്കി വി.സി

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിലെ ഡിപ്പാർട്ട്‌മെന്റ് സ്റ്റുഡന്റ്‌സ് യൂണിയൻ (ഡി.എസ്.യു) ഭാരവാഹികളുടെ സത്യപ്രതിജ്ഞാ ചടങ്ങ് നാടകീയ രംഗങ്ങൾക്കൊടുവിൽ റദ്ദാക്കി. സർവകലാശാല തയ്യാറാക്കി നൽകിയ ഔദ്യോഗിക സത്യപ്രതിജ്ഞാ വാചകങ്ങൾക്ക് പകരം സ്വന്തം നിലയിൽ തയ്യാറാക്കിയ വാചകങ്ങൾ ഉപയോഗിക്കാൻ ഭാരവാഹികൾ മുതിർന്നതാണ് വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രനെ ചൊടിപ്പിച്ചത്.

‘നവലോക ക്രമത്തിനായുള്ള പോരാട്ടത്തിൽ ജീവൻ നഷ്ടപ്പെട്ട അനശ്വര രക്തസാക്ഷികളുടെ പേരിൽ’ സത്യപ്രതിജ്ഞ ചെയ്യുന്നതായി ഭാരവാഹികൾ പ്രഖ്യാപിച്ചതോടെ ചടങ്ങിൽ തർക്കം ഉടലെടുത്തു. ഔദ്യോഗിക വാചകങ്ങൾ ഒഴിവാക്കി നടത്തുന്ന സത്യപ്രതിജ്ഞ നിയമപരമായി നിലനിൽക്കില്ലെന്ന് വൈസ് ചാൻസലർ രണ്ടുതവണ ഭാരവാഹികൾക്ക് മുന്നറിയിപ്പ് നൽകിയെങ്കിലും അവർ അത് അംഗീകരിക്കാൻ തയ്യാറായില്ല.

ഇതിൽ പ്രതിഷേധിച്ച വി.സി സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കുകയും വേദിയിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. സർവകലാശാലയുടെ ചരിത്രത്തിൽ അസാധാരണമായ ഈ നടപടി വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.

 

Related Articles

- Advertisement -spot_img

Latest Articles