18.5 C
Saudi Arabia
Wednesday, February 4, 2026
spot_img

റിയാദിന് പച്ചപ്പേകി 25 പുതിയ പാർക്കുകൾ; ഉദ്ഘാടനം നിർവഹിച്ച് റിയാദ് മേയർ

റിയാദ്: തലസ്ഥാന നഗരിയിലെ ജനജീവിതത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിനും നഗരത്തിലെ പച്ചപ്പ് വർദ്ധിപ്പിക്കുന്നതിനുമായി റിയാദിൻറെ സമീപ പ്രദേശങ്ങളിലായി നിർമ്മിച്ച 25 പുതിയ പാർക്കുകൾ ഉദ്ഘാടനം ചെയ്തു. റിയാദ് മേയർ പ്രിൻസ് ഫൈസൽ ബിൻ അബ്ദുൽ അസീസ് ബിൻ അയ്യാഫ് ആണ് പാർക്കുകളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചത്.

റിയാദിന്റെ പരിസര പ്രദേശങ്ങളിൽ ഏകദേശം 2,41,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിലാണ് ഈ പാർക്കുകൾ നിർമ്മിച്ചിരിക്കുന്നത്. ‘ഗ്രീൻ റിയാദ്’ പദ്ധതിയുടെയും സൗദി വിഷൻ 2030-ന്റെയും ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

ആധുനിക രീതിയിലുള്ള നടപ്പാതകൾ, കുട്ടികൾക്കായുള്ള കളിസ്ഥലങ്ങൾ, കായിക വിനോദങ്ങൾക്കുള്ള ഇടങ്ങൾ, കുടുംബങ്ങൾക്കായി ഇരിക്കാനുള്ള പ്രത്യേക സ്ഥലങ്ങൾ എന്നിവ പാർക്കുകളിൽ ഒരുക്കിയിട്ടുണ്ട്. പരിസ്ഥിതി സൗഹൃദമായ രീതിയിൽ പ്രാദേശിക സസ്യങ്ങളും മരങ്ങളും വച്ചുപിടിപ്പിച്ചാണ് ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

നഗരവാസികൾക്ക് വീടുകൾക്കടുത്ത് തന്നെ വിശ്രമിക്കാനും വ്യായാമം ചെയ്യാനുമുള്ള സൗകര്യം ഒരുക്കുക, നഗരത്തിലെ താപനില കുറയ്ക്കുക, അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നിവയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

റിയാദ് നഗരത്തെ ലോകത്തിലെ ഏറ്റവും മികച്ച വാസയോഗ്യമായ നഗരങ്ങളിലൊന്നാക്കി മാറ്റാനുള്ള നഗരസഭയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പുതിയ പാർക്കുകൾ തുറന്നുകൊടുത്തത്.

 

Related Articles

- Advertisement -spot_img

Latest Articles