15.6 C
Saudi Arabia
Thursday, March 26, 2026
spot_img

ഗ്ലോബല്‍ കലാലയം പുരസ്‌കാരം പ്രഖ്യാപിച്ചു

മനാമ: കലാലയം സാംസ്‌കാരിക വേദിയുടെ പതിനഞ്ചാമത് പ്രവാസി സാഹിത്യോത്സവിന്റെ ഭാഗമായി കഥ, കവിത വിഭാഗങ്ങളില്‍ ഏര്‍പ്പെടുത്തിയ ഗ്ലോബല്‍ കലാലയം പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചു. വിവിധ രാജ്യങ്ങളിലെ പ്രവാസി മലയാളി എഴുത്തുകാരില്‍ നിന്നും ലഭിച്ച രചനകളിൽ നിന്നാണ് വിജയികളെ തിരഞ്ഞെടുത്തത്. പ്രവാസികള്‍ക്കിടയില്‍ വായനയെയും എഴുത്തി നെയും പ്രോത്സാഹിപ്പിക്കുകയും ഭാഷയ്ക്കും സാഹിത്യത്തിനും സമഗ്ര സംഭാവന കള്‍ക്ക് പ്രചോദനം നല്‍കുകയുമാണ് കലാലയം പുരസ്‌കാരം ലക്ഷ്യമിടുന്നത്. ഇംഗ്ലണ്ടില്‍ നിന്നുള്ള സുബിന്‍ അയ്യമ്പുഴയുടെ ‘ഹ്യൂമന്‍ ബീസ്റ്റ്’ കഥ പുരസ്‌കാരത്തിനും മലേഷ്യയില്‍ നിന്നുള്ള സതീഷന്‍ ഒ പിയുടെ ‘പൂരപ്പറമ്പില്‍ ഒരാണ്‍കുട്ടി’ കവിത പുരസ്‌കാരത്തിനും അര്‍ഹത നേടി.

കെ ടി സൂപി, സുറാബ്, നജീബ് മൂടാടി, മജീദ് സൈദ് എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാരത്തിനര്‍ഹമായ രചനകള്‍ തിരഞ്ഞെടുത്തത്. രചനാശൈലിയിലെ സവിശേഷതകൾ കൊണ്ടും പ്രമേയങ്ങളിലെ വൈവിധ്യം കൊണ്ടും മികച്ചുനിൽക്കു ന്നവയാണ് തിരഞ്ഞെടുക്കപ്പെട്ട കൃതികളെന്ന് ജൂറി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ രാഷ്ട്രീയ-സാംസ്കാരിക സാഹചര്യങ്ങളോട് മൈത്രിയുടെയും സൗഹാർദത്തി ന്റെയും പാരമ്പര്യത്തിൽ നിന്നുകൊണ്ട് സംവദിക്കുന്ന രചനകൾ വർത്തമാന കാലത്ത് വലിയ പ്രതീക്ഷയാണെന്നും ജൂറി വിലയിരുത്തി. പുരസ്‌കാര ജേതാക്കള്‍ക്ക് പ്രവാസി സാഹിത്യോത്സവ് വേദിയില്‍ ഫലകവും അനുമോദന പത്രവും നല്‍കും.

 

Related Articles

- Advertisement -spot_img

Latest Articles