ഗാസയിലെ ഇസ്രായേൽ കൂട്ടക്കുരുതി; ആയുധ ഉപരോധം ഏർപ്പെടുത്തണമെന്ന് വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ്

ജനീവ: ഗാസയിൽ ഇസ്രായേൽ തുടരുന്ന സൈനികാക്രമണങ്ങളിൽ ശക്തമായ പ്രതിഷേധവുമായി ആഗോള ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ് (WCC). ഇസ്രായേലിന് മേൽ അടിയന്തരമായി ആയുധ ഉപരോധം ഏർപ്പെടുത്തണമെന്ന് സഭാ കൂട്ടായ്മ ലോകരാജ്യങ്ങളോട് ആഹ്വാനം ചെയ്തു. നിഷ്കളങ്കരായ സിവിലിയന്മാരും കുട്ടികളും കൊല്ലപ്പെടുന്നത് തുടരുന്ന സാഹചര്യത്തിൽ, ഇസ്രായേലിന് ആയുധങ്ങൾ നൽകുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഡബ്ല്യു.സി.സി ജനറൽ സെക്രട്ടറി ജെറി പിള്ള പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. മാനുഷിക മൂല്യങ്ങൾ കാറ്റിൽപ്പറത്തിക്കൊണ്ടുള്ള ഈ യുദ്ധം എത്രയും വേഗം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗാസയിലെ ആശുപത്രികൾക്കും അഭയാർഥി ക്യാമ്പുകൾക്കും നേരെയുള്ള ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്നും, സമാധാനം പുനഃസ്ഥാപിക്കാൻ നയതന്ത്രപരമായ സമ്മർദ്ദം അനിവാര്യമാണെന്നും സഭ വ്യക്തമാക്കി. യുദ്ധക്കുറ്റങ്ങൾ ഇല്ലാതാക്കാനും മനുഷ്യജീവനുകൾ സംരക്ഷിക്കാനും ആയുധ കൈമാറ്റം തടയുക എന്നതാണ് ഏറ്റവും ഫലപ്രദമായ മാർഗ്ഗം. പലസ്തീൻ ജനത നേരിടുന്ന കൊടും ക്രൂരതകൾക്ക് അറുതി വരുത്താൻ ലോകനേതാക്കൾ രാഷ്ട്രീയ താൽപ്പര്യങ്ങൾ മാറ്റിവെച്ച് പ്രവർത്തിക്കണമെന്നും വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ് ആവശ്യപ്പെട്ടു.

 

Related Articles

- Advertisement -spot_img

Latest Articles