ന്യൂയോർക്ക്/ന്യൂഡൽഹി: വർഷങ്ങളായി വിചാരണയില്ലാതെ ജയിലിൽ കഴിയുന്ന ഇന്ത്യൻ സാമൂഹിക പ്രവർത്തകൻ ഉമർ ഖാലിദിന് പിന്തുണ പ്രഖ്യാപിച്ച് അമേരിക്കൻ ജനപ്രതിനിധി സോഹ്‌റാൻ മംദാനി. ന്യൂയോർക്ക് ന്യുയോർക്ക് മേയർ മംദാനി ഉമർ ഖാലിദിന് അയച്ച കത്തിന്റെ വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ ഉമർ ഖാലിദ് കാണിക്കുന്ന ധൈര്യം ലോകമെമ്പാടുമുള്ള ജനാധിപത്യ വിശ്വാസികൾക്ക് പ്രചോദനമാണെന്ന് അദ്ദേഹം കത്തിൽ കുറിച്ചു. വംശീയ വിദ്വേഷത്തിനെതിരെയും മനുഷ്യാവകാശങ്ങൾക്കും വേണ്ടി ശബ്ദമുയർത്തുന്നവരെ തടവിലാക്കുന്ന നടപടി ആശങ്കാജനകമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലെ പൗരത്വ നിയമ ഭേദഗതിക്കെതിരായ (CAA) പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് 2020 സെപ്റ്റംബറിലാണ് ഉമർ ഖാലിദ് അറസ്റ്റിലായത്. യു.എ.പി.എ (UAPA) ചുമത്തപ്പെട്ട അദ്ദേഹം നാല് വർഷത്തിലേറെയായി ജാമ്യം ലഭിക്കാതെ ജയിലിൽ കഴിയുകയാണ്. ഉമർ ഖാലിദിന്റെ മോചനത്തിനായി അന്താരാഷ്ട്ര തലത്തിൽ സമ്മർദ്ദം ശക്തമാകുന്നതിന്റെ ഭാഗമായാണ് സോഹ്‌റാൻ മംദാനിയുടെ ഈ കത്തെന്ന് വിലയിരുത്തപ്പെടുന്നു. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നവർക്ക് ഒരിക്കലും തളരാനാവില്ലെന്നും ഉമർ ഖാലിദിന്റെ പോരാട്ടം വെറുതെയാവില്ലെന്നും മംദാനി തന്റെ കത്തിൽ പ്രത്യാശ പ്രകടിപ്പിച്ചു.



