20.1 C
Saudi Arabia
Wednesday, February 4, 2026
spot_img

ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; എഞ്ചിനീയറിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം, സഹപാഠിക്ക് ഗുരുതര പരിക്ക്

തൊടുപുഴ: തൊടുപുഴ-കോലാനി ബൈപ്പാസിലുണ്ടായ വാഹനാപകടത്തിൽ എഞ്ചിനീയറിങ് വിദ്യാർഥി മരണപ്പെട്ടു. കാഞ്ഞിരപ്പള്ളി സ്വദേശിയായ അഭിഷേക് വിനോദ് ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ കോലാനി ബൈപ്പാസിൽ തോട്ടപുറം ഫ്യൂവൽസിന് സമീപമാണ് അപകടം നടന്നത്. അഭിഷേകും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കളമശ്ശേരി ഗവൺമെന്റ് എഞ്ചിനീയറിങ് കോളജിലെ വിദ്യാർഥിയാണ് അഭിഷേക്.

അപകടത്തിൽ പരിക്കേറ്റ അഭിഷേകിന്റെ സഹപാഠിയും കൊട്ടാരക്കര സ്വദേശിയുമായ കിരൺ രാധാകൃഷ്ണനെ (19) ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം നടന്ന ഉടനെ ഇരുവരെയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അഭിഷേകിന്റെ ജീവൻ രക്ഷിക്കാനായില്ല. കിരൺ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. വിവിദ്യാർഥിയുടെ അപ്രതീക്ഷിത വിയോഗം നാടിനെയും സഹപാഠികളെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

 

Related Articles

- Advertisement -spot_img

Latest Articles