20.1 C
Saudi Arabia
Wednesday, February 4, 2026
spot_img

അൽ മർസൂഖ് JFC ജൂനിയർ ചാമ്പ്യൻസ് കപ്പ് 2026 ജനുവരിയിൽ

ജുബൈൽ: ജുബൈൽ എഫ് സി സോക്കർ അക്കാദമി സംഘടിപ്പിക്കുന്ന അൽ മർസൂഖ് ജെ എഫ് സി ജൂനിയർ ചാമ്പ്യൻസ് കപ്പ് 2026 ജനുവരി 23, 30 തീയതികളിലായി ജുബൈൽ ഫിഫ അറീന സ്റ്റേഡിയത്തിൽ നടക്കുമെന്ന് ടൂർണമെന്റ് സംഘാടകർ അറിയിച്ചു.

സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെയും റിയാദിലെയും പ്രമുഖ സോക്കർ അക്കാദമികളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് അണ്ടർ 10, അണ്ടർ 14, അണ്ടർ 17 എന്നീ വിഭാഗങ്ങളിലായാണ് സംഘടിപ്പിക്കുന്നത്. മൊത്തം 24 ടീമുകൾ മത്സരിക്കുന്ന ടൂർണമെന്റിലൂടെ യുവതാരങ്ങൾക്ക് മികച്ച മത്സരാനുഭവവും കഴിവ് തെളിയിക്കാനുള്ള വേദിയും ഒരുക്കുകയാണ് ലക്ഷ്യം.

ടൂർണമെന്റിന്റെ വിജയകരമായ നടത്തിപ്പിനായി ചെയർമാനായി അശ്വിൻ, കൺവീനറായി ഇൽയാസ്, ശാമിൽ (ജോയിന്റ് ചെയർമാൻ), അൻഫാർ (ജോയിന്റ് കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തിട്ടുണ്ട്. മീഡിയ കോർഡിനേറ്ററായി ഷാഫിയും ടെക്നിക്കൽ ടീമംഗങ്ങളായി അജിനും ആഷിഖും ഉൾപ്പെടുന്ന ടീമും പ്രവർത്തിക്കും.

ടൂർണമെന്റിൽ പങ്കെടുക്കാൻ താൽപര്യമുള്ള ടീമുകൾ 059 292 5521, 050 241 4025 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.

Related Articles

- Advertisement -spot_img

Latest Articles