ജിസാൻ അന്താരാഷ്ട്ര വിമാനത്താവള നിർമ്മാണം അവസാന ഘട്ടത്തിൽ; പുരോഗതി വിലയിരുത്തി അമീർ

ജിസാൻ: ജിസാൻ മേഖലയിലെ പുതിയ അന്താരാഷ്ട്ര വിമാനത്താവള പദ്ധതിയുടെ പുരോഗതി ജിസാൻ റീജിയൺ ഡെപ്യൂട്ടി ഗവർണർ അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് നേരിട്ടെത്തി വിലയിരുത്തി. പദ്ധതിയുടെ 92 ശതമാനം നിർമ്മാണ പ്രവർത്തനങ്ങളും ഇതിനോടകം പൂർത്തിയായതായി സന്ദർശന വേളയിൽ ഉദ്യോഗസ്ഥർ അദ്ദേഹത്തെ അറിയിച്ചു. ഏകദേശം 4.8 കോടി ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമ്മിക്കുന്ന ഈ വിമാനത്താവളം പ്രതിവർഷം 54 ലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ്.

അന്താരാഷ്ട്ര നിലവാരത്തിലുള്ള അത്യാധുനിക സൗകര്യങ്ങളോടെയാണ് വിമാനത്താവളത്തിന്റെ രൂപകൽപ്പന. 12 ബോർഡിംഗ് ഗേറ്റുകൾ, 10 എയർക്രാഫ്റ്റ് ബ്രിഡ്ജുകൾ, 32 ചെക്ക്-ഇൻ കൗണ്ടറുകൾ, നാല് ലഗേജ് ബെൽറ്റുകൾ എന്നിവയടക്കം വിപുലമായ സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ 2,000 വാഹനങ്ങൾക്ക് ഒരേസമയം പാർക്ക് ചെയ്യാവുന്ന പാർക്കിംഗ് ഏരിയയും വിമാനത്താവളത്തിന്റെ പ്രത്യേകതയാണ്. മേഖലയിലെ വിനോദസഞ്ചാര, സാമ്പത്തിക രംഗങ്ങളിൽ വലിയ കുതിച്ചുചാട്ടത്തിന് ഈ പുതിയ വിമാനത്താവളം വഴിതുറക്കുമെന്ന് പ്രതീക്ഷിക്കുന്നു.

 

Related Articles

- Advertisement -spot_img

Latest Articles