21.6 C
Saudi Arabia
Monday, February 23, 2026
spot_img

രാജ്യം എഴുപത്തിയേഴാം റിപ്പബ്ലിക് ദിന നിറവിൽ; ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ വിപുലമായ ആഘോഷം

ജിദ്ദ: ഭാരതത്തിന്റെ എഴുപത്തിയേഴാം റിപ്പബ്ലിക് ദിനം ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിൽ ആവേശപൂർവ്വം ആഘോഷിച്ചു. ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർഥികൾ അവതരിപ്പിച്ച വർണ്ണാഭമായ ദേശഭക്തിപരമായ കലാപരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. കോൺസുലേറ്റ് ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും ജിദ്ദയിലെ ഇന്ത്യൻ സമൂഹത്തിൽ നിന്നുള്ള നിരവധി പ്രതിനിധികളും ചടങ്ങിൽ സജീവമായി പങ്കെടുത്തു. രാജ്യത്തോടുള്ള ആദരവും ഐക്യവും വിളിച്ചോതുന്നതായിരുന്നു സംഘടിപ്പിക്കപ്പെട്ട ഓരോ പരിപാടികളും.

ചടങ്ങിൽ കലാപരിപാടികൾ അവതരിപ്പിച്ച വിദ്യാർഥികളെയും മനോഹരമായ രംഗോലികൾ തയ്യാറാക്കിയവരെയും കോൺസുൽ ജനറൽ ഫഹദ് അഹ്‌മദ്‌ ഖാൻ സൂരി അഭിനന്ദിക്കുകയും ഉപഹാരങ്ങൾ നൽകി ആദരിക്കുകയും ചെയ്തു. റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ ഇന്ത്യൻ സമൂഹം കാണിച്ച സജീവമായ പങ്കാളിത്തത്തെ അദ്ദേഹം പ്രത്യേകം പ്രശംസിച്ചു. ചടങ്ങിനെത്തിയ അതിഥികളുമായി അദ്ദേഹം ആശയവിനിമയം നടത്തുകയും റിപ്പബ്ലിക് ദിന സന്ദേശം പങ്കുവെക്കുകയും ചെയ്തു. പ്രവാസ ലോകത്ത് ദേശീയ വികാരം ഉണർത്തുന്നതായിരുന്നു കോൺസുലേറ്റിലെ ഈ ആഘോഷങ്ങൾ.

 

Related Articles

- Advertisement -spot_img

Latest Articles