28.5 C
Saudi Arabia
Tuesday, March 31, 2026
spot_img

കണ്ണൂരിൽ ലോഡ്ജിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി; കൂടെയുണ്ടായിരുന്നയാൾ തൂങ്ങിമരിച്ച നിലയിൽ

കണ്ണൂർ: പറശ്ശിനിക്കടവിലെ ലോഡ്ജ് മുറിയിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ, കൂടെയുണ്ടായിരുന്നയാളെയും മരിച്ച നിലയിൽ കണ്ടെത്തി. കണ്ണപുരം അയോത്ത് സ്വദേശിനി കെ.വി. സീമ (50) ആണ് ലോഡ്ജിലെ 602-ാം നമ്പർ മുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. ബുധനാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. ഇവരോടൊപ്പം മുറിയെടുത്തിരുന്ന ചെറുകുന്ന് കടേൽപറമ്പിൽ കെ.പി. വിജയനെ (50) കാണാതായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ മാട്ടൂൽ ജസിന്ത കടവ് പുഴയോരത്ത് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

വിജയന്റെ അയൽവാസിയായിരുന്നു സീമ. ലോഡ്ജിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതോടെ പോലീസ് നടത്തിയ അന്വേഷണമാണ് വിജയന്റെ മരണവാർത്ത പുറത്തുകൊണ്ടുവന്നത്. സ്ത്രീയുടെ മരണകാരണം വ്യക്തമല്ലെങ്കിലും, സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പ്രാഥമിക നിഗമനം. തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. കുടുംബപ്രശ്നങ്ങളാണോ അതോ മറ്റ് കാരണങ്ങളാണോ സംഭവത്തിന് പിന്നിലെന്ന് കണ്ടെത്താൻ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Related Articles

- Advertisement -spot_img

Latest Articles