ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ മുഖ്യപ്രതിയും മുൻ എക്സിക്യൂട്ടീവ് ഓഫീസറുമായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം ലഭിച്ചു. കൊല്ലം വിജിലൻസ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കട്ടിളപ്പാളി കേസിൽ 90 ദിവസം റിമാൻഡ് പൂർത്തിയാക്കിയിട്ടും പ്രത്യേക അന്വേഷണ സംഘത്തിന് കുറ്റപത്രം സമർപ്പിക്കാൻ സാധിക്കാത്തതിനെത്തുടർന്നാണ് പ്രതിക്ക് സ്വാഭാവിക ജാമ്യം ലഭിച്ചത്. ദ്വാരപാലക ശിൽപക്കേസിൽ നേരത്തെ തന്നെ ഇയാൾക്ക് ജാമ്യം ലഭിച്ചിരുന്നു.

കഴിഞ്ഞ ഒക്ടോബറിലാണ് സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ പോറ്റിയെ പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റ് പ്രതികളായ മുരാരി ബാബു, സുധീഷ് കുമാർ, എസ്. ശ്രീകുമാർ എന്നിവർക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കുന്നതിൽ വരുത്തിയ കാലതാമസമാണ് പ്രതികൾക്ക് പുറത്തിറങ്ങാൻ വഴിയൊരുക്കിയത്. അതേസമയം, കേസിൽ ഉന്നത ഉദ്യോഗസ്ഥരിലേക്കും അന്വേഷണം വ്യാപിപ്പിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുമ്പോൾ, മുഖ്യപ്രതിക്ക് ജാമ്യം ലഭിച്ചത് സർക്കാരിനും അന്വേഷണ സംഘത്തിനും തിരിച്ചടിയായിരിക്കുകയാണ്.

 

Related Articles

- Advertisement -spot_img

Latest Articles