18.5 C
Saudi Arabia
Tuesday, February 10, 2026
spot_img

ഉമ്മൻ ചാണ്ടിയെ പീഡനക്കേസിൽ കുടുക്കുമെന്ന് ഗണേഷ് കുമാർ പറഞ്ഞതായി പേഴ്സണൽ സ്റ്റാഫിന്റെ മൊഴി

കൊല്ലം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ലൈംഗികാരോപണക്കേസിൽ കുടുക്കാൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ ഗൂഢാലോചന നടത്തിയെന്ന ആരോപണവുമായി അദ്ദേഹത്തിന്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗം രംഗത്ത്. സോളാർ കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ സാക്ഷിമൊഴിയിലാണ് സുധീർ മലയിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. ഉമ്മൻ ചാണ്ടിയെയും മറ്റ് യു.ഡി.എഫ് നേതാക്കളെയും ലൈംഗികാരോപണങ്ങളിൽ കുടുക്കുമെന്ന് ഗണേഷ് കുമാർ തന്നോട് നേരിട്ട് പറഞ്ഞിരുന്നുവെന്നാണ് സുധീറിന്റെ മൊഴി.

തന്റെ കുടുംബജീവിതം തകർത്തതിന് പിന്നിൽ ഉമ്മൻ ചാണ്ടിയാണെന്ന വൈരാഗ്യമാണ് ഈ നീക്കത്തിന് പിന്നിലെന്നും സുധീർ കോടതിയിൽ വ്യക്തമാക്കി. സോളാർ കേസിലെ പരാതിക്കാരിയുടെ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര് ഉൾപ്പെടുത്തിയത് ഗണേഷ് കുമാറിന്റെ നിർദ്ദേശപ്രകാരമാണെന്നും ഇതിനായി തന്റെ ഔദ്യോഗിക വസതിയിൽ വെച്ച് ഗൂഢാലോചന നടന്നുവെന്നും മൊഴിയിൽ പറയുന്നു. കേസിൽ നിർണ്ണായക തെളിവാകാൻ സാധ്യതയുള്ള ഈ വെളിപ്പെടുത്തൽ കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. മുൻപ് മറ്റ് സ്റ്റാഫ് അംഗങ്ങളും സമാനമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നെങ്കിലും കോടതിയിൽ ഇത്തരമൊരു മൊഴി നൽകുന്നത് ആദ്യമായാണ്.

 

 

Related Articles

- Advertisement -spot_img

Latest Articles