21.6 C
Saudi Arabia
Tuesday, February 10, 2026
spot_img

ബഹ്‌റൈൻ കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ റിയാദിലെത്തി

റിയാദ്: ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ന് റിയാദിലെത്തി. അദ്ദേഹത്തോടൊപ്പം ഉന്നതതല പ്രതിനിധി സംഘവുമുണ്ട്. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ബഹ്‌റൈൻ കിരീടാവകാശിയെ സൗദിയിലെ മുതിർന്ന ഉദ്യോഗസ്ഥർ ചേർന്ന് സ്വീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും പ്രാദേശിക വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനുമാണ് ഈ സന്ദർശനം.

Related Articles

- Advertisement -spot_img

Latest Articles