21.5 C
Saudi Arabia
Saturday, February 14, 2026
spot_img

ഹൃദയാഘാതം മൂലം മലയാളി യുവാവ് ദോഹയിൽ അന്തരിച്ചു

ദോഹ: കൊടുങ്ങല്ലൂർ അഴീക്കോട് സ്വദേശി ഷഫീർ (38) ഖത്തറിലെ ദോഹയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. അഴീക്കോട് കല്ലുങ്കൽ വീട്ടിൽ പരേതനായ അബ്ദുൾ കരീമിന്റെയും ലൈലയുടെയും മകനാണ്. ദോഹയിലെ സ്വകാര്യ കമ്പനിയിൽ മെസഞ്ചറായി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം. ജസ്‌ല സുബൈറാണ് ഭാര്യ. ഹയ്റ സമ്റിൻ ഏക മകളാണ്. നിലവിൽ ഹമദ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കി നാളെ (ഞായറാഴ്ച) നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Related Articles

- Advertisement -spot_img

Latest Articles