21.5 C
Saudi Arabia
Saturday, February 14, 2026
spot_img

ഒ.ഐ.സി.സി ഹഫർ അൽ ബാത്തീനിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

ഹഫർ അൽ ബാത്തീൻ: ഹഫർ അൽ ബാത്തീൻ ഒ.ഐ.സി.സി കമ്മറ്റി റമദാൻ മാസത്തിന് മുന്നോടിയായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

റമദാൻ കാലയളവിൽ ബ്ലഡ്‌ ബാങ്കിൽ രക്തത്തിന്റെ ദൗർലഭ്യം കുത്തനെ വർധിക്കുന്നതിനാൽ, അപകടത്തിൽ എത്തുന്നവരും അടിയന്തര ശാസ്ത്രക്രീയ ആവശ്യവുമുള്ളവരും വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യമുള്ളതിനാലാണ് ഒ.ഐ.സി.സി എല്ലാ വർഷവും ക്യാമ്പ് സംഘടിപ്പിക്കുന്നത് .

സമൂഹത്തിന്റെ ഉത്തരവാദിത്തബോധത്തിന്റെ ഭാഗമായി, പ്രവാസി സമൂഹം വലിയ പിന്തുണയോടെ ക്യാമ്പിൽ പങ്കെടുത്തു. സ്ത്രീകൾ ഉൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധി പേർ രക്തദാനത്തിന് മുന്നോട്ടുവന്നു.

ക്യാമ്പിന്റെ സംഘാടനത്തിന വിബിൻ മറ്റത്ത്, സൈഫുദ്ധീൻ പള്ളിമുക്ക്, റാഫി പരുതൂർ, ജിതേഷ് തെരുവത്ത്, ഷബ്‌നാസ് കണ്ണൂർ, ജോമോൻ ജോസഫ്, ജോബി ആന്റണി, അബ്ദുൾ സമദ്, ഷാനവാസ് മഹീൻ, ഉസ്മാൻ പള്ളങ്ങൽ, അബ്ദുൾ ഗഫൂർ, സിദ്ധിഖ് ശിഹാബ് എന്നിവർ നേതൃത്വം നൽകി.

Related Articles

- Advertisement -spot_img

Latest Articles