24.6 C
Saudi Arabia
Thursday, April 2, 2026
spot_img

നാടിന്റെ നൊമ്പരമായി കൊച്ചു മാലാഖ; അവയവദാനത്തിലൂടെ ചരിത്രം കുറിച്ച ആലിൻ ഷെറിൻറെ സംസ്കാരം ഇന്ന്

പത്തനംതിട്ട: കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി മാറിയ രണ്ടു വയസ്സുകാരി ആലിൻ ഷെറിൻ എബ്രഹാമിന് വിട നൽകി ജന്മനാട്. ശനിയാഴ്ച ഉച്ചയ്ക്ക് പത്തനംതിട്ട ഓമല്ലൂർ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിലാണ് സംസ്കാര ചടങ്ങുകൾ നടക്കുന്നത്. തന്റെ മരണശേഷവും എട്ടുപേർക്ക് പുതുജീവൻ നൽകിയ ആലിൻ എന്ന കൊച്ചു മിടുക്കി നാടിന്റെ തീരാനോവായി മാറുകയാണ്. പത്തനംതിട്ട സ്വദേശികളായ എബ്രഹാം സി. മാത്യുവിന്റെയും ഷെറിൻ്റെയും ഏക മകളാണ് ആലിൻ.

വീടിനുള്ളിൽ കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ ഭക്ഷണമോ കളിപ്പാട്ടത്തിന്റെ ഭാഗമോ തൊണ്ടയിൽ കുടുങ്ങിയാണ് ആലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. മകളുടെ വിയോഗം തളർത്തിയെങ്കിലും, അവളുടെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ എടുത്ത ധീരമായ തീരുമാനം ഏവരുടെയും കണ്ണ് നിറയിക്കുന്നതാണ്. ആലിന്റെ ഹൃദയം, വൃക്കകൾ, കരൾ തുടങ്ങിയ അവയവങ്ങളാണ് വെയിറ്റിംഗ് ലിസ്റ്റിലുണ്ടായിരുന്ന രോഗികൾക്ക് മാറ്റിവെച്ചത്. ആലിന്റെ ഈ ജീവത്യാഗം അവയവദാന രംഗത്ത് പുതിയൊരു സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്.

 

Related Articles

- Advertisement -spot_img

Latest Articles