16.9 C
Saudi Arabia
Wednesday, February 18, 2026
spot_img

നിർമ്മാണത്തിലിരിക്കുന്ന കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരൻ മരിച്ചു

തൊടുപുഴ: തൊടുപുഴയിൽ കലുങ്ക് നിർമ്മാണത്തിനായി റോഡരികിൽ എടുത്ത കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരൻ മരിച്ചു. മുതലക്കോടം സ്വദേശി ജെയ്‌സ് ബെന്നി (27) ആണ് ദാരുണമായി മരണപ്പെട്ടത്. തൊടുപുഴ മുതലക്കോടത്ത് ഇന്നലെ രാത്രിയിലായിരുന്നു അപകടം. നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ ആഴത്തിലുള്ള കുഴിയിലേക്ക് മറിയുകയായിരുന്നു. അടുത്ത ദിവസം വിദേശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിനിടെയാണ് യുവാവിന്റെ ദാരുണ മരണം.

ഒരു മാസത്തിലേറെയായി ഈ ഭാഗത്ത് കലുങ്ക് നിർമ്മാണത്തിനായി കുഴിയെടുത്തിട്ടെങ്കിലും അത് മൂടാനോ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താനോ അധികൃതർ തയ്യാറായിരുന്നില്ലെന്ന് ആക്ഷേപമുണ്ട്. ഏറെ നാളായി അപകടാവസ്ഥയിൽ തുടർന്ന ഈ കുഴിയാണ് ഒടുവിൽ യുവാവിന്റെ ജീവനെടുത്തത്. സംഭവത്തിൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയ്‌ക്കെതിരെ നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധം ഉയരുന്നുണ്ട്.

 

Related Articles

- Advertisement -spot_img

Latest Articles