17.1 C
Saudi Arabia
Monday, February 23, 2026
spot_img

എയർ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാർ; തിരുവനന്തപുരത്ത് സുരക്ഷിതമായി ലാൻഡ് ചെയ്തു

തിരുവനന്തപുരം: കണ്ണൂരിൽ നിന്നും 72 യാത്രക്കാരുമായി എത്തിയ എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തു. ലാൻഡിങ് ഗിയറിനുണ്ടായ സാങ്കേതിക തകരാറാണ് വിമാനത്തിന് ഭീഷണിയായതെന്നാണ് പ്രാഥമിക വിവരം. എയർ ഇന്ത്യയുടെ ബോയിംഗ് 737 ഇനത്തിൽപ്പെട്ട വിമാനത്തിനാണ് ഈ പ്രശ്നം അനുഭവപ്പെട്ടത്.

ലാൻഡിങ് സമയത്ത് ഗിയർ പ്രവർത്തനത്തിൽ തടസ്സം നേരിട്ടെങ്കിലും പൈലറ്റിന്റെ ജാഗ്രതയാൽ വിമാനം അപകടം കൂടാതെ സുരക്ഷിതമായി റൺവേയിൽ ഇറക്കാൻ സാധിച്ചു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ലാൻഡിംഗിന് പിന്നാലെ വിമാനത്തിന്റെ സാങ്കേതിക തകരാറുകളെക്കുറിച്ച് വിശദമായ പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles