ജിദ്ദ: ധീര രക്തസാക്ഷികളായ കൃപേഷിനെയും ശരത് ലാലിനേയും അനുസ്മരിച്ച് കാസറഗോഡ് ജില്ല ഒ.ഐ.സി.സി ജിദ്ദ കമ്മിറ്റി. ജിദ്ദയിൽ നടന്ന അനുസ്‌മരണ സമ്മേളനത്തിൽ മലപ്പുറം ജില്ല യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ശ്രീ ആഷിഫ് ടി.എം.എസ്. മുഖ്യാതിഥിയായിരുന്നു. ഒ.ഐ.സി.സി ജിദ്ദ മുൻ റീജിയണൽ വൈസ് പ്രസിഡന്റ് ശ്രീ കെ. സി. അബ്ദുറഹ്മാൻ രക്ത സാക്ഷികളെ അനുസ്മരിച്ചു.
ഒ.ഐ.സി.സി കാസറഗോഡ് ജില്ല ജനറൽ സെക്രട്ടറി ശ്രീ റസാക്ക് പൈവാലിക സ്വാഗതം പറഞ്ഞു. കാസറഗോഡ് ജില്ല പ്രസിഡന്റ് ശ്രീ നിതേഷ് കാസറഗോഡ് നേതൃത്വം നൽകി. റീജിയണൽ പ്രസിഡന്റ് ശ്രീ ഹക്കീം പരക്കാൽ അനുസ്മരണ പ്രസംഗം നടത്തി. ജനറൽ സെക്രട്ടറി ശ്രീ അശാബ് വർക്കല ജില്ല വൈസ് പ്രസിഡന്റ് ശ്രീ റസാക്ക് ബാഡിയേടുക പ്രസംഗിച്ചു. ശ്രീ ഫറൂഖ് ഖാദർ മാനേജശ്വരം സമാപന പ്രസംഗം നിർവഹിച്ചു.



