പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സംഭവം: പത്തനംതിട്ടയിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ രണ്ട് യുവാക്കൾ പിടിയിലായി. തണ്ണിത്തോട് മൂഴി സ്വദേശി അനന്തു (26), കൂത്താടിമൺ സ്വദേശി അഭിജിത്ത് (28) എന്നിവരെയാണ് കോന്നി പോലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം വെള്ളപ്പാറയിൽ വാടകക്ക് താമസിക്കുകയായിരുന്നു ഇരുവരും. അഭിജിത്ത് പെൺകുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് പത്തനംതിട്ടയിലെ ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയും മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു. ഈ ദൃശ്യങ്ങൾ ഇയാൾ സുഹൃത്തായ അനന്തുവിന് കൈമാറി.

തുടർന്ന് വീഡിയോ പുറത്തുവിടുമെന്ന് വാട്സാപ്പിലൂടെ ഭീഷണിപ്പെടുത്തി അനന്തു പെൺകുട്ടിയെ പൂങ്കാവിലെ വാടക വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇവിടെ വെച്ച് ഇയാൾ വീണ്ടും ദൃശ്യങ്ങൾ പകർത്തി. വിവരമറിഞ്ഞ പെൺകുട്ടിയുടെ രക്ഷിതാക്കൾ പരാതി നൽകിയതോടെ പോലീസ് അന്വേഷണം ഊർജിതമാക്കി. അനന്തുവിനെ കോട്ടയത്തെ വാടക വീട്ടിൽ നിന്നും അഭിജിത്തിനെ എറണാകുളത്ത് നിന്നുമാണ് പോലീസ് സംഘം പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്.

Related Articles

- Advertisement -spot_img

Latest Articles