24.5 C
Saudi Arabia
Monday, February 23, 2026
spot_img

മുതിർന്ന മാധ്യമപ്രവർത്തകൻ ജലീൽ രാമന്തളി ദുബൈയിൽ അന്തരിച്ചു

ദുബൈ: യു.എ.ഇയിലെ പ്രമുഖ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ജലീൽ രാമന്തളി (65) അന്തരിച്ചു. മൂന്ന് പതിറ്റാണ്ടിലേറെയായി ദുബൈയിൽ മാധ്യമരംഗത്ത് സജീവമായിരുന്ന അദ്ദേഹം ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ദുബൈയിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കണ്ണൂർ ജില്ലയിലെ രാമന്തളി സ്വദേശിയായ ജലീൽ, ഗൾഫ് മേഖലയിലെ പ്രവാസി മലയാളികളുടെ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിലും അവരുടെ സാംസ്കാരിക കൂട്ടായ്മകളിൽ സജീവമായി ഇടപെടുന്നതിലും വലിയ പങ്കുവഹിച്ചിരുന്നു.

ദുബൈയിലെ പ്രമുഖ സ്ഥാപനങ്ങളിൽ ദീർഘകാലം സേവനമനുഷ്ഠിച്ച അദ്ദേഹം, പത്രപ്രവർത്തനത്തിന് പുറമെ സാഹിത്യ രംഗത്തും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ‘ഗൾഫ് ഡയറി’ എന്ന ശ്രദ്ധേയമായ കോളം ഉൾപ്പെടെ പ്രവാസികളുടെ ജീവിതം അടയാളപ്പെടുത്തുന്ന നിരവധി രചനകൾ അദ്ദേഹത്തിന്റേതായുണ്ട്. ദുബൈ ഗവൺമെന്റിന്റെ മീഡിയ അക്രഡിറ്റേഷൻ ലഭിച്ച ആദ്യകാല മാധ്യമപ്രവർത്തകരിൽ ഒരാളായിരുന്നു അദ്ദേഹം. മൃതദേഹം ദുബൈയിൽ തന്നെ ഖബറടക്കാനാണ് തീരുമാനമെന്ന് ബന്ധുക്കൾ അറിയിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തിൽ പ്രവാസി മാധ്യമ ലോകവും സാംസ്കാരിക സംഘടനകളും അനുശോചനം രേഖപ്പെടുത്തി.

Related Articles

- Advertisement -spot_img

Latest Articles