ഹൃദയാഘാതം മൂലം മരണപ്പെട്ട കോഴിക്കോട് സ്വദേശിയുടെ മയ്യിത്ത് നാളെ നാട്ടിലേക്ക് കൊണ്ടുപോകും

റിയാദ്: റിയാദിലെ താമസ സ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ട കോഴിക്കോട് മേലാടി, പള്ളിക്കര സ്വദേശി ഹാരിസ് വലിയ മഠത്തിൽ(52)ന്റെ മയ്യിത്ത് നാളെ (18/03/2026 ബുധൻ) റിയാദിൽ നിന്നുള്ള സൗദി എയർലൈൻസിൽ നാട്ടിലേക്ക് കൊണ്ടുപോകും.

ശുമൈഷി മോർച്ചറിയിൽ മയ്യിത്ത് നാട്ടിലെത്തിക്കുന്നതിനുള്ള കാർഗോ ബോക്സിന്റെ അപര്യാപ്തത മൂലം എംബാമിങ് സ്ലോട്ട് വെള്ളിയാഴ്ചയാണ് ലഭിച്ചിരുന്നത്.റിയാദ് കെഎംസിസി വെൽഫെയർ വിങ്ങ് ചെയർമാൻ റഫീഖ് മഞ്ചേരി ശുമൈഷി മോർച്ചറിയിലെ ഉദ്യോഗസ്ഥരുമായി നടത്തിയ ഇടപെടലുകൾ എംബാമിങ്ങിനുള്ള സ്ലോട്ട് നാളെത്തേക്ക് ലഭിക്കാൻ സഹായകമായി.

മറ്റുള്ള നടപടിക്രമങ്ങൾക്കും മറ്റും റഫീഖ് മഞ്ചേരിയോടൊപ്പം ഷംസീർ നാദാപുരം, സലീം സിയാംകണ്ടം,കമ്പനി പ്രതിനിധി ബാസിൽ എന്നിവർ രംഗത്തുണ്ടായിരുന്നു

 

Related Articles

- Advertisement -spot_img

Latest Articles