19.9 C
Saudi Arabia
Tuesday, March 17, 2026
spot_img

കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക്, വേങ്ങരയിൽ കെ.എം ഷാജി; മുസ്ലിം ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ നിർണ്ണായക മാറ്റം

മലപ്പുറം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു. പ്രധാന മാറ്റങ്ങളോടെയാണ് ലീഗ് ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് നിന്നും കെ.എം. ഷാജി വേങ്ങരയിൽ നിന്നും ജനവിധി തേടും. അഡ്വ. ഫാത്തിമ തഹ്ലിയ പേരാമ്പ്രയിലും അഡ്വ. പി.കെ. ഫിറോസ് കൊടുവള്ളിയിലും സ്ഥാനാർത്ഥികളാകും. എന്നാൽ പ്രമുഖ നേതാവായ എം.കെ. മുനീറിന് ഇത്തവണ സ്ഥാനാർത്ഥി പട്ടികയിൽ ഇടം ലഭിച്ചില്ല എന്നത് ശ്രദ്ധേയമാണ്. കോഴിക്കോട് സൗത്തിൽ അഡ്വ. ഫൈസൽ ബാബുവാണ് ലീഗിനായി മത്സരിക്കുന്നത്. സീറ്റ് വച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പൂർത്തിയാകാത്തതിനാൽ പുനലൂർ, ചടയമംഗലം, കോങ്ങാട്, ചേലക്കര എന്നീ സീറ്റുകളിൽ തീരുമാനമാകുന്ന മുറയ്ക്ക് മറ്റ് രണ്ട് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിക്കുമെന്ന് സാദിഖലി തങ്ങൾ അറിയിച്ചു.

മറ്റ് പ്രധാന സ്ഥാനാർത്ഥികൾ: എ.കെ.എം. അഷ്‌റഫ് (മഞ്ചേശ്വരം), കല്ലട്ര മായിൻ ഹാജി (കാസർകോട്), അഡ്വ. കരീം ചേലരി (അഴീക്കോട്), ജയന്തി രാജൻ (കൂത്തുപറമ്പ്), സി.കെ. കാസിം (തിരുവമ്പാടി), പാറക്കൽ അബ്ദുള്ള (കുറ്റ്യാടി), എം.ഐ. റസാഖ് മാസ്റ്റർ (കുന്നമംഗലം), ടി.പി. അഷ്‌റഫലി (കൊണ്ടോട്ടി), പി.കെ. ബഷീർ (ഏറനാട്), അഡ്വ. എം. റഹ്‌മത്തുള്ള (മഞ്ചേരി), നജീബ് കാന്തപുരം (പെരിന്തൽമണ്ണ), മഞ്ഞളാംകുഴി അലി (മങ്കട), ടി.വി. ഇബ്രാഹിം (വള്ളിക്കുന്ന്), പി.എം.എ. സമീർ (തിരൂരങ്ങാടി), പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ (കോട്ടക്കൽ), പി.കെ. നവാസ് (താനൂർ), കുറുക്കോളി മൊയ്തീൻ (തിരൂർ), അഡ്വ. എൻ. ഷംസുദ്ധീൻ (മണ്ണാർക്കാട്), സി.എച്ച്. റഷീദ് (ഗുരുവായൂർ), അഡ്വ. വി.ഇ. അബ്ദുൽ ഗഫൂർ (കളമശേരി). സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതോടെ ലീഗ് കേന്ദ്രങ്ങളിൽ തിരഞ്ഞെടുപ്പ് ആവേശവും പ്രചാരണ പരിപാടികളും സജീവമായിട്ടുണ്ട്.

 

Related Articles

- Advertisement -spot_img

Latest Articles