22.7 C
Saudi Arabia
Wednesday, March 25, 2026
spot_img

ശത്രുവുമായുള്ള ചർച്ച കീഴടങ്ങലിന് തുല്യം; ഇസ്രായേലുമായി ചർച്ചയ്ക്കില്ലെന്ന് ഹിസ്ബുള്ള തലവൻ നഈം ഖാസിം

ബെയ്‌റൂത്ത്: ഇസ്രായേലുമായി യാതൊരുവിധ ചർച്ചകൾക്കും തയ്യാറല്ലെന്ന് ഹിസ്ബുള്ള സെക്രട്ടറി ജനറൽ നഈം ഖാസിം വ്യക്തമാക്കി. ശത്രുവുമായുള്ള ചർച്ചകൾ കീഴടങ്ങലിന് തുല്യമാണെന്നും പോരാട്ടം തുടരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തിലാണ് ഹിസ്ബുള്ളയുടെ ഈ നിർണ്ണായക നിലപാട് പുറത്തുവരുന്നത്.

ലബനാനിലെ ജനങ്ങളെയും തങ്ങളുടെ സായുധ ശേഷിയെയും തകർക്കാൻ ലക്ഷ്യമിടുന്നവരുമായി സമാധാന ചർച്ചകളിൽ ഏർപ്പെടാൻ കഴിയില്ലെന്നും, മധ്യസ്ഥ ശ്രമങ്ങളേക്കാൾ പ്രതിരോധത്തിനാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും നഈം ഖാസിം പറഞ്ഞു. ഇസ്രായേൽ സൈന്യം ലബനാൻ അതിർത്തികളിൽ നടത്തുന്ന ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

യുദ്ധം അവസാനിപ്പിക്കാനുള്ള അന്താരാഷ്ട്ര നീക്കങ്ങൾ സജീവമാകുന്നതിനിടയിലും ഹിസ്ബുള്ള സ്വീകരിച്ച ഈ കർക്കശ നിലപാട് മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് വലിയ വെല്ലുവിളിയായേക്കും.

 

Related Articles

- Advertisement -spot_img

Latest Articles