20.4 C
Saudi Arabia
Saturday, April 25, 2026
spot_img

കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ജനാധിപത്യത്തെ അട്ടിമറിക്കുന്നു; ജിദ്ദ തിരൂരങ്ങാടി മണ്ഡലം കെഎംസിസി

ജിദ്ദ: സർക്കാർ ഉദ്യോഗസ്ഥരെ ചട്ടുകമാക്കി ജനാധിപത്യത്തെ അട്ടിമറിക്കാൻ സംസ്ഥാന-കേന്ദ്ര സർക്കാരുകൾ ശ്രമിക്കുന്നതായി യോഗം ആരോപിച്ചു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് രാഷ്ട്രീയ എതിരാളികളെയും അവരുടെ കുടുംബങ്ങളെയും പോലീസ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ആക്രമിക്കാൻ സർക്കാർ നേതൃത്വം നൽകുന്നതായി കമ്മിറ്റി വിമർശിച്ചു. ഇത്തരം പ്രവണതകൾ എൽഡിഎഫ് ഭരണകാലത്ത് വ്യക്തിജീവിതം പോലും ദുസ്സഹമാക്കിയതായി യോഗം അഭിപ്രായപ്പെട്ടു. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സർക്കാർ ജീവനക്കാരെ മാതൃകാപരമായി ശിക്ഷിക്കാൻ സർക്കാർ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.

വാൽപ്പാറ അപകടത്തിലും തൃശ്ശൂർ വെടിമരുന്ന് നിർമ്മാണത്തിനിടെ ഉണ്ടായ ദുരന്തത്തിലും യോഗം അനുശോചനം രേഖപ്പെടുത്തി. മണ്ഡലം പ്രസിഡന്റ് ജാഫർ വെന്നിയൂർ അധ്യക്ഷത വഹിച്ചു. കമ്മിറ്റി ഭാരവാഹികളായ നൂർ മുഹമ്മദ്, റഫീഖ് കൂളത്ത്, ഇബ്രാഹിം കുട്ടി നന്നമ്പ്ര, റഫീഖ് പന്താരങ്ങാടി, മുജീബ് സി.വി എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ജനറൽ സെക്രട്ടറി റഷീദ് കോഴിക്കോടൻ സ്വാഗതവും സകരിയ നന്നമ്പ്ര നന്ദിയും രേഖപ്പെടുത്തി.

 

Related Articles

- Advertisement -spot_img

Latest Articles