20.3 C
Saudi Arabia
Saturday, April 25, 2026
spot_img

സനു മഠത്തിലിന്റെ ഓർമ്മകളിൽ നവയുഗം അനുസ്മരണയോഗം.

ദമ്മാം: അകാലത്തിൽ അന്തരിച്ച നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി നേതാവും, ദല്ല മേഖല ഭാരവാഹിയും, സാമൂഹ്യപ്രവർത്തകനുമായ സനു മഠത്തിലിന്റെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ചു, നവയുഗം ദല്ല മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണയോഗം ചേർന്നു.

ദമ്മാം നവയുഗം ഹാളിൽ, ദല്ല മേഖല പ്രസിഡന്റ് നന്ദകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗം നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാൽ വില്യാപ്പള്ളി ഉത്‌ഘാടനം ചെയ്തു. നവയുഗം ദല്ല മേഖല സെക്രട്ടറി നിസ്സാം കൊല്ലം അനുശോചന പ്രമേയം അവതരിപ്പിച്ചു.

സനു മഠത്തിൽ അനുസ്മരണ പ്രഭാഷണം ഹുസ്സൈൻ നിലമേൽ നിർവ്വഹിച്ചു. നവയുഗത്തിന്റെ ആദ്യകാലം മുതൽ നേതൃത്വനിരയിൽ പ്രവർത്തിച്ച സനു മഠത്തിൽ മികച്ച സംഘടകപാടവം കൊണ്ട് കിഴക്കൻ പ്രവിശ്യയുടെ സാമൂഹ്യ,സാംസ്ക്കാരിക,ജീവകാരുണ്യ രംഗങ്ങളിൽ സജീവസാന്നിധ്യമായി മാറിയത് അദ്ദേഹം വിവരിച്ചു. നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ ദല്ല മേഖലയിൽ നട്ടെല്ല് സനുവിന്റെ പ്രവർത്തനങ്ങളായിരുന്നു. തൊഴിൽ പ്രശ്നങ്ങളാലും, രോഗം മൂലവും വലഞ്ഞ ഒട്ടേറെ പ്രവാസികളാണ് സനുവിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങിയത്. സ്വന്തം വരുമാനത്തിൽ നിന്നും പണം ചിലവാക്കി മറ്റുള്ളവരെ സഹായിക്കാൻ ഒരിയ്ക്കലും മടിയ്ക്കാത്ത സനു മഠത്തിൽ, നിറഞ്ഞ പുഞ്ചിരിയും, ഊഷ്മളമായ പെരുമാറ്റവും കൊണ്ട് വലിയൊരു സുഹൃത്ത് വലയവും സമ്പാദിച്ചിരുന്നു എന്ന് അദ്ദേഹം അനുസ്മരിച്ചു.

നവയുഗം നേതാക്കളായ ഷാജി മതിലകം, ഉണ്ണി പൂച്ചെടിയിൽ, എം.എ.വാഹിദ്, സാജൻ കണിയാപുരം, ഗോപകുമാർ, ബിജു വർക്കി, തമ്പാൻ നടരാജൻ, ഷീബ സാജൻ, ബിനു കുഞ്ഞു, സാബു, രാജൻ കായംകുളം, സജീവ് എന്നിവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തി. യോഗത്തിന് ദല്ലാ മേഖല നേതാക്കളായ രതീഷ് സ്വാഗതവും, സുനിൽ നന്ദിയും പറഞ്ഞു.

16 വർഷത്തോളമായി ദമ്മാം പ്രവാസിയായ സനു മഠത്തിൽ 2023 ഏപ്രിൽ 22 നാണ് ദമ്മാം കൊദറിയയിലെ താമസസ്ഥലത്തു വെച്ച് ഉറക്കത്തിൽ ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്ന് നിര്യാതനായത്.

 

Related Articles

- Advertisement -spot_img

Latest Articles