പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം: ജോർദാനിലെ യു.എസ് താവളത്തിന് നേരെ ഇറാന്റെ മിസൈലാക്രമണം; പൂർണ്ണമായി പ്രതിരോധിച്ച് സെന്റ്കോം

വാഷിങ്ടൺ: പശ്ചിമേഷ്യയിൽ സ്ഥിതി ചെയ്യുന്ന അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ മിന്നലാക്രമണ ശ്രമം. ജോർദാനിലെ യു.എസ് സൈനിക താവളം ലക്ഷ്യമിട്ട് തൊടുത്തുവിട്ട മിസൈലുകൾ എല്ലാം തന്നെ വിജയകരമായി പ്രതിരോധിച്ചതായി യു.എസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. ആക്രമണ നീക്കത്തെ തുടർന്ന് മേഖലയിലുള്ള അമേരിക്കൻ സേനയോട് അതീവ ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ ഇറാനുമായുള്ള ചർച്ചകൾ സൗഹൃദപരമാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിശേഷിപ്പിച്ചിരുന്നെങ്കിലും, സമാധാന ചർച്ചകളിൽ ഇറാൻ ആത്മാർത്ഥത കാണിക്കുന്നില്ലെന്ന് തോന്നിയാൽ കടുത്ത സൈനിക നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. വൈകുന്നേരത്തോടെ ഓവൽ ഓഫീസിൽ നിന്ന് മടങ്ങിയ ട്രംപിനെ പശ്ചിമേഷ്യയിലെ അടിയന്തര സംഭവവികാസങ്ങൾ അറിയിച്ചിട്ടുണ്ട്. നിലവിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇറാനെതിരെ അമേരിക്കൻ സൈന്യത്തിന്റെ ഭാഗത്തുനിന്ന് കടുത്ത തിരിച്ചടിയുണ്ടാകുമെന്ന ആശങ്കയും ശക്തമായിട്ടുണ്ട്.

ഇറാനുമായി ബന്ധപ്പെട്ട വിഷയം വൈറ്റ് ഹൗസിൽ വെച്ച് ട്രംപ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ചർച്ച ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഇറാന്റെ ഭാഗത്തുനിന്നുള്ള ഈ നീക്കം. സമാധാന ചർച്ചകളിൽ തങ്ങളെയും ഉൾപ്പെടുത്തണമെന്ന ശക്തമായ സന്ദേശമാണ് ഇതിലൂടെ ഇറാൻ നൽകുന്നത്. നിലവിൽ ഇരുപതിലധികം യു.എസ് നാവികസേനാ കപ്പലുകൾ മേഖലയിൽ നിലയുറപ്പിച്ചിട്ടുണ്ട്. ഇറാനിലേക്കും തിരിച്ചുുമുള്ള കപ്പൽ ഗതാഗതം തടയുന്ന ഉപരോധത്തിന്റെ ഭാഗമാണ് ഈ കപ്പലുകൾ. ഇതിനെ യുദ്ധപ്രഖ്യാപനമായാണ് ഇറാൻ വീക്ഷിക്കുന്നത്. 13 ദിവസത്തെ കടുത്ത ആക്രമണങ്ങൾക്ക് ശേഷം ട്രംപ് സൈനിക നീക്കം താൽക്കാലികമായി നിർത്തിവെച്ചിരുന്ന സാഹചര്യത്തിൽ, യു.എസ് താവളത്തിന് നേരെ ഇറാൻ നടത്തുന്ന ഈ ആദ്യ തിരിച്ചടി അമേരിക്കയിൽ നിന്ന് അതിരൂക്ഷമായ മറുപടിക്ക് വഴിതുറന്നേക്കാം.

 

Related Articles

- Advertisement -spot_img

Latest Articles