സൗദി ദേശീയ ദിനത്തിൽ ഐ.സി.എഫ് റീജിയൻ തല രക്തദാന ക്യാമ്പുകൾ

റിയാദ്: സൗദി അറേബ്യയുടെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഐ.സി.എഫ് (ICF) സൗദി നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജ്യത്തെ വിവിധ റീജിയൻ കേന്ദ്രങ്ങളിൽ വിപുലമായ രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നു.

രക്തദാനമെന്ന മഹത്തായ കാരുണ്യ പ്രവർത്തനത്തിലൂടെ മറ്റൊരാളുടെ ജീവന് പ്രതീക്ഷയും പുതുജീവനും നൽകുക എന്ന സന്ദേശമാണ് ക്യാമ്പയിൻ മുന്നോട്ടുവെക്കുന്നത്. സൗദി അറേബ്യയോടുള്ള പ്രവാസികളുടെ ഐക്യദാർഢ്യവും മാനവികതയും സാമൂഹിക ഉത്തരവാദിത്വവും പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ദേശീയ ദിനത്തിൽ തന്നെ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്.

മുൻവർഷങ്ങളിൽ വിവിധ ഘടകങ്ങളുടെ നേതൃത്വത്തിൽ വ്യത്യസ്ത ദിവസങ്ങളിലായിരുന്നു രക്തദാന ക്യാമ്പുകൾ നടന്നിരുന്നത്. ഇത്തവണ കൂടുതൽ ഏകോപിതവും ഫലപ്രദവുമായ രീതിയിൽ സൗദിയിലുടനീളം ദേശീയ ദിനത്തിൽ തന്നെ റീജിയൻ തലത്തിൽ ക്യാമ്പുകൾ സംഘടിപ്പിക്കാനാണ് ഐ.സി.എഫ് തീരുമാനിച്ചിരിക്കുന്നത്.

ഈ കാരുണ്യ ദൗത്യം വിജയകരമാക്കാൻ രക്തദാനം ചെയ്യാൻ കഴിയുന്ന മുഴുവൻ പ്രവാസി മലയാളികളും സജീവമായി പങ്കെടുക്കണമെന്ന് ഐ.സി.എഫ് സൗദി നാഷണൽ കമ്മിറ്റി അഭ്യർത്ഥിച്ചു.

Related Articles

- Advertisement -spot_img

Latest Articles