കുന്നംകുളത്ത് സ്വകാര്യ ബസ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറി രണ്ട് പേർ മരിച്ചു; 25 പേർക്ക് പരിക്ക്

തൃശ്ശൂർ: കുന്നംകുളം പറയമ്പാടത്തിന് സമീപം സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് നിയന്ത്രണം വിട്ട് നിരവധി വാഹനങ്ങളിലേക്ക് ഇടിച്ചുകയറിയുണ്ടായ ദാരുണ അപകടത്തിൽ രണ്ട് പേർ മരിച്ചു. കാർ യാത്രക്കാരിയായ റിയ ഫാത്തിമ, തങ്കമ്മ എന്നിവരാണ് മരിച്ചത്. അപകടത്തിൽ 25-ഓളം പേർക്ക് പരിക്കേറ്റു. ഇതിൽ പത്തോളം പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

കോഴിക്കോട്–തൃശ്ശൂർ റൂട്ടിൽ സർവീസ് നടത്തിയിരുന്ന ബസാണ് ഉച്ചയ്ക്ക് രണ്ടരയോടെ അപകടത്തിൽപ്പെട്ടത്. അമിതവേഗത്തിലെത്തിയ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് ആദ്യം ഒരു കാറിലും, തുടർന്ന് വാൻ, ഓട്ടോറിക്ഷ, ബൈക്ക് ഉൾപ്പെടെ അഞ്ച് വാഹനങ്ങളിലുമാണ് ഇടിച്ചുതകർത്തത്. തുടർന്ന് സമീപത്തെ വീടിന്റെ മതിലും തകർത്ത് ബസ് വീട്ടുമുറ്റത്താണ് ചെന്നുനിന്നത്. അപകടത്തിൽ ബസിന്റെ മുൻഭാഗം പൂർണ്ണമായും ത തകർന്നിട്ടുണ്ട്.

പരിക്കേറ്റവരെ നാട്ടുകാരും ആംബുലൻസ് പ്രവർത്തകരും ചേർന്ന് ഉടനടി സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അമിതവേഗമാണ് അപകടത്തിന് കാരണമായതെന്നാണ് ദൃക്‌സാക്ഷികൾ നൽകുന്ന വിവരം. സംഭവത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Related Articles

- Advertisement -spot_img

Latest Articles