വിനോദസഞ്ചാരത്തിനെത്തിയ അറബ് വനിത ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

കോഴിക്കോട്: കോഴിക്കോട് നടക്കാവിലെ സ്വകാര്യ ഹോട്ടലിൽ അറബ് വനിതയെ മരിച്ച നിലയിൽ കണ്ടെത്തി. യു.എ.ഇയിലെ റാസൽഖൈമ സ്വദേശിനിയായ സൈനബ് അലിയാണ് മരിച്ചത്. കുടുംബത്തോടൊപ്പം കേരളത്തിലേക്ക് വിനോദയാത്രയ്ക്കായി എത്തിയതായിരുന്നു ഇവർ.

സംഭവത്തെ തുടർന്ന് നടക്കാവ് പോലീസ് സ്ഥലത്തെത്തി പ്രാഥമിക ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. മരണകാരണം വ്യക്തമല്ലെന്നും പോസ്റ്റ്‌മോർട്ടം അടക്കമുള്ള തുടർ നടപടികൾക്ക് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്നും പോലീസ് അറിയിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles