തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ കാണാതായതായി പരാതി. കാട്ടാക്കട പൂവച്ചൽ വീരണകാവ് സ്വദേശി ശങ്കർ (34), ഭാര്യ ആതിര (27), ഇവരുടെ മൂന്ന് വയസ്സുള്ള മകൾ ധ്വനി എന്നിവരെയാണ് ഒക്ടോബർ 6 മുതൽ കാണാതായത്.
സംഭവവുമായി ബന്ധപ്പെട്ട് ആതിരയുടെ അമ്മ കാട്ടാക്കട പോലീസിൽ പരാതി നൽകുകയായിരുന്നു. കാണാതായ കുടുംബത്തിന് സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ കാട്ടാക്കട പോലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.



