മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരായ ഹരജിയിൽ ഹൈക്കോടതി വിധി നാളെ

കൊച്ചി: വിവാദമായ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മന്ത്രി പി. എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് നാളെ വിധി പറയും. ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ചാണ് നാളെ വിധി പ്രസ്താവിക്കുന്നത്. പൊതുപ്രവർത്തകനായ കെ.എം. ഷാജഹാൻ സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതി നാളെ നിർണായക വിധി പുറപ്പെടുവിക്കുന്നത്.

കേസിൽ അഴിമതി നിരോധന നിയമപ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം നടത്തണമെന്ന നിലപാടാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കോടതിയിൽ സ്വീകരിച്ചത്. എന്നാൽ വിഷയത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് പ്രാഥമിക അന്വേഷണം നടത്തണമെന്നാണ് സർക്കാർ ഭാഗം കോടതിയെ അറിയിച്ചിട്ടുള്ളത്. കേസിന്റെ തുടർന്നുള്ള രാഷ്ട്രീയ-നിയമ ദിശ നിശ്ചയിക്കുന്നതിൽ ഹൈക്കോടതിയിൽ നിന്നുള്ള നാളത്തെ വിധിപ്രസ്താവം കേരള രാഷ്ട്രീയത്തിൽ ഏറെ നിർണായകമാകും.

Related Articles

- Advertisement -spot_img

Latest Articles