ന്യൂയോർക്കിൽ മോഹൻ ഭാഗവത് പങ്കെടുക്കുന്ന പരിപാടി റദ്ദാക്കണമെന്ന് ആവശ്യം: മേയർക്ക് പരാതി നൽകി ഓൺലൈൻ ക്യാമ്പയിൻ

ന്യൂയോർക്ക്: ന്യൂയോർക്കിൽ ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത് പങ്കെടുക്കുന്ന പരിപാടി നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനിക്ക് ഓൺലൈൻ പരാതി. മാധ്യമപ്രവർത്തകൻ പീറ്റർ ഫ്രെഡ്‌റിച്ചാണ് ‘ആക്ഷൻ നെറ്റ്‌വർക്ക്’ എന്ന ഓൺലൈൻ ക്യാമ്പയിനിങ് പ്ലാറ്റ്‌ഫോം വഴി പരാതി സമർപ്പിച്ചത്. രണ്ടായിരത്തിലധികം ആളുകൾ ഇതിനകം തന്നെ ഈ ഹർജിയെ പിന്തുണച്ച് ഒപ്പുവെച്ചിട്ടുണ്ട്.

ഓഗസ്റ്റ് 29-ന് മാഡിസൺ സ്‌ക്വയർ ഗാർഡനിൽ ‘അമേരിക്കൻ ഹിന്ദുസ് ഫോർ എൻഗേജ്‌മെന്റ് ആൻഡ് ഡയലോഗ്’ എന്ന സംഘടനയുടെ നേതൃത്വത്തിൽ നടക്കുന്ന ‘യൂണിവേഴ്‌സൽ വൺനെസ് സെലിബ്രേഷൻ’ എന്ന പരിപാടിയിലാണ് മോഹൻ ഭാഗവത് പങ്കെടുക്കുന്നത്. ഇതിനെതിരെ ഹിന്ദുസ് ഫോർ ഹ്യൂമൻ റൈറ്റ്‌സ്, സിഖ് കോയലിഷൻ, ഇന്ത്യൻ അമേരിക്കൻ മുസ്ലിം കൗൺസിൽ ഉൾപ്പെടെ നാൽപ്പത്തിയെട്ടോളം സംഘടനകളുടെ കൂട്ടായ്മ ന്യൂയോർക്ക് സിറ്റി ഹാളിൽ യോഗവും വാർത്താസമ്മേളനവും സംഘടിപ്പിച്ചു. പരിപാടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട യോഗത്തിൽ മേയർ സൊഹ്‌റാൻ മംദാനിയും സംസാരിച്ചിരുന്നു.

ഹിന്ദു ദേശീയതയുടെ വളർച്ച ആശങ്കാജനകമാണെന്നും ആർ.എസ്.എസ് പരിപാടിയെ താൻ അംഗീകരിക്കുന്നില്ലെന്നും മേയർ വ്യക്തമാക്കി. എന്നാൽ ഒരു സ്വകാര്യ ചടങ്ങിന്മേൽ നഗരസഭയ്ക്ക് എത്രത്തോളം നിയമപരമായ അധികാരപരിധിയുണ്ടെന്നതിൽ സംശയമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിനിടെ, വിദ്വേഷ പ്രചാരണങ്ങൾക്കും തീവ്ര ദേശീയതയ്ക്കും നഗരത്തിൽ ഇടം നൽകരുതെന്നും മേയർ അടിയന്തരമായി ഇടപെട്ട് പരിപാടി തടയണമെന്നും ആക്ടിവിസ്റ്റുകൾ ആവശ്യപ്പെടുന്നു.

Related Articles

- Advertisement -spot_img

Latest Articles